സെലിബ്രിറ്റി എഡിഷൻ ഫോർച്യൂണർ വിപണിയിൽ
Saturday, September 28, 2019 2:56 PM IST
കൊച്ചി: ടൊയോട്ടയുടെ പുതിയ ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തി. ഇന്ത്യയിൽ ഫോർച്യൂണർ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ടൊയോട്ട ന്യൂ ഫോർച്യൂണർ ടിആർഡി സെലിബ്രിറ്റി എഡിഷൻ വിപണിയിലെത്തിക്കുന്നത്.
2019ൽ ഇന്ത്യലെത്തിയതു മുതൽ ഇന്നുവരെ 1,60,000 ഫോർച്യൂണർ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
2.8 ലിറ്റർ 4 സിലണ്ടർ ഡീസൽ എൻജിനാണ് പുതിയ ഫോർച്യൂണറിന്റെ കരുത്ത്. സീക്വൻഷൽ, പാഡിൽ ഷിഫ്റ്റോടു കൂടിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വില 33,85,000 രൂപ.