അണിയാം, പേപ്പര്‍ വളകള്‍
Wednesday, November 20, 2019 5:26 PM IST
ആവശ്യമായ സാധനങ്ങള്‍
1. ക്വില്ലിംഗ് റിബണുകള്‍
ഏഴ് എം.എം വലുപ്പമുള്ളത് (വ്യത്യസ്ത നിറങ്ങളില്‍) - മൂന്ന് എണ്ണം
മൂന്ന് എം.എം വലുപ്പമുള്ളത് (വ്യത്യസ്ത നിറങ്ങളില്‍) - മൂന്ന് എണ്ണം
2. സീക്വന്‍സ് അല്ലെങ്കില്‍ കല്ല് - ആറ് എണ്ണം
3. ഫെവിക്കോള്‍ ഒട്ടിക്കാന്‍ മാത്രം
4. കത്രിക
തയാറാക്കുന്നവിധം
ക്വില്ലിംഗ് റിബണുകള്‍ പല വലുപ്പത്തിലും നിറങ്ങളിലും ലഭിക്കും. മൂന്ന് എം.എം, ഏഴ് എം.എം എന്നീ വലുപ്പത്തിലുളളവയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവ വ്യത്യസ്ത നിറങ്ങളില്‍ ഉള്ളവയായിരിക്കണം. നിങ്ങളുടെ വളയുടെ വലുപ്പത്തില്‍ വീതിയുള്ള ക്വില്ലിംഗ് റിബണ്‍ വളച്ച്, ഒന്നിനു പുറമേ ഒന്നായി വരത്തക്ക വിധം ഒിക്കുക. മൂന്ന് റിബണുകളും ചുറ്റിക്കഴിഞ്ഞാല്‍ അടുത്തത് വള മോടിപിടിപ്പിക്കലാണ്.
മറ്റൊരു നിറത്തിലുള്ള വീതി കുറഞ്ഞ റിബണ്‍ മധ്യഭാഗത്ത് വച്ച് മുറിക്കുക. മൂന്ന് ക്വില്ലിംഗ് റിബണും ഇപ്രകാരം മുറിച്ച് ചെറുതായി ചുറ്റിച്ചുറ്റി, ഇടയ്ക്കിടെ ഫെവിക്കോള്‍ തേച്ച് ഒട്ടിച്ച് ഉറപ്പിക്കണം. ഇനി ഇവയ്ക്ക് മധ്യത്തിലായി ഓരോ സീക്വന്‍സോ തിളക്കമുള്ള ചെറിയ കല്ലോ ഒട്ടിക്കുക. തുടര്‍ന്ന് ഇവ വളയില്‍ തുല്യ അകലത്തില്‍ വച്ച് ഒിക്കണം. ആകര്‍ഷകമായതും ചെലവുകുറഞ്ഞതുമായ പേപ്പര്‍ വള തയാര്‍.
ക്വില്ലിംഗ് റിബണുകളുടെ അഭാവത്തില്‍ ആകര്‍ഷകമായ നിറങ്ങളിലുള്ള കടലാസുകള്‍ ഇതേ വലുപ്പത്തില്‍ മുറിച്ചെടുത്തും ഈ വളകള്‍ തയാറാക്കാം.

സ്മിത ടി
തിരുവനന്തപുരം