വാഹന വില്പന വീണ്ടും താഴോട്ട്
വാഹന വില്പന  വീണ്ടും താഴോട്ട്
മും​ബൈ: രാ​ജ്യ​ത്തു വാ​ഹ​ന വി​ല്പ​ന വീ​ണ്ടും മ​ന്ദ​ഗ​തി​യി​ൽ. തു​ട​ർ​ച്ച​യാ​യ 12-ാമ​ത്തെ മാ​സ​മാ​ണ് വി​ല്പ​ന താ​ഴോ​ട്ടു പോ​കു​ന്ന​ത്. കാ​റു​ക​ളും ടൂ​വീ​ല​റു​ക​ളും ത്രീ​വീല​റു​ക​ളും വ​ലി​യ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​മൊ​ക്കെ വി​ല്പ​ന​യി​ൽ പി​ന്നോ​ട്ട​ടി​ച്ചു. ഒ​ക്‌​ടോ​ബ​റി​ൽ യാ​ത്രാവാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന അ​ല​്പം കൂ​ടി​യെ​ങ്കി​ലും ന​വം​ബ​റി​ൽ എ​ല്ലാം വീ​ണ്ടും താ​ഴോ​ട്ടാ​യി.

മാ​രു​തി സു​സു​കി​യു​ടെ വി​ല്പ​ന 1.89 ശ​ത​മാ​നം കു​റ​ഞ്ഞു. 1,53,539 ന്‍റെ സ്ഥാ​ന​ത്ത് 1,50,630 എ​ണ്ണ​മാ​ണ് ഈ ​സെ​പ്റ്റം​ബ​റി​ൽ വി​റ്റ​ത്. ചെ​റു കാ​റു​ക​ളു​ടെ വി​ല്പ​ന​യി​ൽ 12.2 ശ​ത​മാ​നം കു​റ​വു വ​ന്നു.
എ​ന്നാ​ൽ സ്വി​ഫ്റ്റ് മു​ത​ൽ ഡി​സ​യ​ർ വ​രെ​യു​ള്ള കോം​പാ​ക്റ്റ് കാ​റു​ക​ളു​ടെ വി​ല്പ​ന 7.6 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​ട​ത്ത​രം കാ​റു​ക​ളു​ടെ വി​പ​ണി​യി​ൽ മാ​രു​തി​യു​ടെ പ​ങ്ക് വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ക​യ​റ്റു​മ​തി ഏ​ഴു ശ​ത​മാ​നം കു​റ​ഞ്ഞു.

ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ർ മാ​ത്ര​മാ​ണ് വി​ല്പ​ന​യി​ൽ മു​ന്നേ​റ്റം കാ​ണി​ച്ച ക​ന്പ​നി. 60,500 എ​ണ്ണം വി​റ്റ ഹ്യൂ​ണ്ടാ​യി​യു​ടെ വ​ള​ർ​ച്ച 7.25 ശ​ത​മാ​നം.


ഹോ​ണ്ട കാ​ർ​ഡ് ഇ​ന്ത്യ​യു​ടെ വി​ല്പ​ന 50.34 ശ​ത​മാ​നം കു​റ​ഞ്ഞ് 6459 ആ​യി.
ഐ​ഷ​ർ മോ​ട്ടോ​ഴ്സി​ന്‍റെ വി​ല്പ​ന 22.77 ശ​ത​മാ​നം താ​ണ് 2948 എ​ണ്ണ​മാ​യി.

മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ മൊ​ത്തം വി​ല്പ​ന ഒ​ന്പ​തു ശ​ത​മാ​നം കു​റ​ഞ്ഞു. യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 10 ശ​ത​മാ​നം കു​റ​ഞ്ഞ് 14,637 ആ​യി. വാ​ണി​ജ്യ വാ​ഹ​ന വി​ല്പ​ന 12 ശ​ത​മാ​നം താ​ണ് 17,384 ആ​യി. ട്രാ​ക്‌​ട​ർ വി​ല്പ​ന 19 ശ​ത​മാ​നം കു​റ​ഞ്ഞ് 21,032 എ​ണ്ണ​മാ​യി.

ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര വി​ല്പ​ന 25 ശ​ത​മാ​നം കു​റ​ഞ്ഞ് 38,057 ആ​യി. യാ​ത്രാ വാ​ഹ​ന വി​ഭാ​ഗം വി​റ്റ​ത് 10,400. കു​റ​വ് 39 ശ​ത​മാ​നം. വാ​ണി​ജ്യ വാ​ഹ​ന​ വി​ല്പ​ന 17 ശ​ത​മാ​നം താ​ണ് 27,657 ആ​യി.

അ​ശോ​ക് ലെ​യ്‌​ല​ൻ​ഡി​ന്‍റെ വി​ല്പ​ന 22 ശ​ത​മാ​നം കു​റ​ഞ്ഞ് 10,175 ആ​യി. മീ​ഡി​യം-​ഹെ​വി വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന 36 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ൾ എ​ൽ​സി​വി വി​ല്പ​ന ആ​റു ശ​ത​മാ​നം താ​ണു.ടൊ​യോ​ട്ട കി​ർ​ലോ​സ്ക​റി​ന്‍റെ വി​ല്പ​ന 19 ശ​ത​മാ​നം താ​ണ് 9241 ആ​യി.