പിയാജിയോ ഇ - ഓട്ടോറിക്ഷ വിപണിയില്‍
Friday, December 27, 2019 5:10 PM IST
കൊച്ചി: മുന്‍നിര മുച്ചക്ര വാഹന നിര്‍മാതാക്കളുമായ പിയാജിയോ വെഹിക്കിള്‍സ് (പ്രൈവറ്റ്) ലിമിറ്റഡ് ഇ-ഓട്ടോ റിക്ഷകള്‍ വിപണിയിൽ അവതരിപ്പിച്ചു. ഇവ രണ്ടു മോഡലുകളില്‍ ലഭ്യമാണ്. ബാറ്ററികള്‍ വച്ചുമാറാവുന്നവയും (ആപെ ഇ-സിറ്റി) അല്ലാത്തവയും (ആപെ ഇ- സിറ്റി എഫ്എക്സ്).
1,97,000 രൂപയാണ് വില. കൂടുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു. ഇ-ഓട്ടോകള്‍ പുക വമിക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. ലിഥിയം-അയോണ്‍ ബാറ്ററികള്‍, മികച്ച കരുത്ത്, സേഫ്റ്റി ഡോര്‍ എന്നിവയ്ക്ക് പുറമെ ഗിയറും ക്ലച്ചും ഇല്ല എന്നതും ഇവയുടെ സവിശേഷതയാണ്.
സണ്‍ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബാറ്ററികള്‍ ലഭ്യമാക്കുന്നത്. സണ്‍ മൊബിലിറ്റി സ്ഥാപിക്കുന്ന ഫില്ലിംഗ് സ്റ്റേഷനുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാറ്ററി ഏല്‍പ്പിച്ച ശേഷം പുതിയ ബാറ്ററി സ്വീകരിക്കാവുന്നതാണ്.