ഹുണ്ടായിയുടെ പുതിയ സെഡാന് ഓറ വിപണിയിൽ
Friday, January 3, 2020 2:20 PM IST
കൊച്ചി: ഹുണ്ടായിയുടെ പുതിയ സെഡാന് ഓറ പുറത്തിറക്കി. അത്യാധുനീക രൂപകല്പന, പ്രീമിയം ഇന്റീരിയറുകള്‍, സ്മാര്‍ട്ട് ഓട്ടോ എഎംടി തുടങ്ങിയവയുമായാണ് ഒാറ വിപണിയിലെത്തുന്നത്.
കാപ്പ 1.21 ബിഎസ് 6 എഞ്ചിനില്‍ 11.6 ടോര്‍ക്കും 5 മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളുമാണുള്ളത്.
1.2 ഐ ഇക്കോടോര്‍ക്ക് ഡീസല്‍ ബിഎസ് 6 എഞ്ചിനില്‍ പരമാവധി 19.4 ടോര്‍ക്കും 5 മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളുമാണുള്ളത്. 1.01 ടര്‍ബോ ബിഎസ് 6 എഞ്ചിനില്‍ 17.5 വരെ ടോര്‍ക്കും 5 മാനുവല്‍ ട്രാന്സ്മിഷനുമാണുള്ളത്.
വണ്ടര്‍ വാറണ്ടി എന്ന പേരില്‍ മൂന്നു വര്‍ഷവും 1,00,000 കിലോമീറ്ററും അല്ലെങ്കില്‍ നാലു വര്‍ഷവും 50,000 കിലോമീറ്ററും അതുമല്ലെങ്കില്‍ അഞ്ചു വര്‍ഷവും 40,000 കിലോമീറ്ററും എന്ന വാറണ്ടിയാണ് റോഡിലുള്ള സഹായത്തോടൊപ്പം ലഭ്യമാക്കുന്നത്.