സ്പായിലൂടെ സൗന്ദര്യം വീണ്ടെടുക്കാം
Tuesday, January 21, 2020 2:55 PM IST
സ്പായുടെ ചരിത്രം
2400 വര്‍ഷം മുമ്പ് (460- 370 ബി.സി) ജീവിച്ചിരുന്ന ഹിപ്പോക്രാറ്റ്‌സ് എന്ന ചിന്തകനാണ് എത്രവലിയ കൊടികുത്തിയ രോഗമാണെങ്കിലും, സ്പാ മസാജിലൂടെ പൂര്‍ണപരിഹാരം കാണാന്‍കഴിയും എന്ന് തെളിയിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകങ്ങളുടെ അസമത്വമാണ് മിക്ക രോഗങ്ങളുടെയും കാരണം എന്ന് അദ്ദേഹം പറഞ്ഞു. 1326 ല്‍ ജീവിച്ചിരുന്ന കോളിന്‍ ലൂപ്പ് ആണ് ബെല്‍ജിയത്തില്‍ സ്പാ റിസോട്ടുകള്‍ക്ക് തുടക്കം കുറിച്ചത്.
യൂറോപ്പില്‍ തുടങ്ങിയ വ്യത്യസ്തമായ ചികിത്സാരീതി അനുസരിച്ച് 1910 ല്‍ അമേരിക്കയില്‍ എലിസബത്ത് ആര്‍ഡന്‍ എന്ന വനിത മന്‍ഹാന്‍ റെഡ് ഡോര്‍ സലൂണ്‍ എന്ന പേരില്‍ സ്പായ്ക്ക് തുടക്കം കുറിച്ചു. 1980 മുതല്‍ പിന്നങ്ങോട്ട് സ്പായുടെ യഥാര്‍ഥ ഗുണങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞതോടെ ലോകമെമ്പാടും സ്പാ സലൂണ്‍ വന്‍ വിജയകരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

എന്താണ് ഫേഷ്യല്‍ സ്പാ
സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മുഖ സൗന്ദര്യം ഒരു പ്രധാന ഘടകമാണ്. ചര്‍മത്തിലെ അഴുക്കും മൃതകോശങ്ങളും നീക്കി വൃത്തിയാക്കുകയാണ് ആദ്യപടി. അതിനുശേഷമുള്ള മസാജ് ചര്‍മത്തിലെ രക്തയോട്ടം കൂട്ടി പേശികള്‍ക്ക് അയവുനല്‍കുകയും ചുളിവ് വീഴുന്നത് തടയുകയും ചെയ്യുന്നു. ഒടുവില്‍ ചെയ്യുന്ന മസാജ് ചര്‍മത്തിന് ആരോഗ്യം നല്‍കി കുരുക്കള്‍ വരാതെ സൂക്ഷിക്കും. ഫേഷ്യല്‍ സ്പായിലൂടെ മുഖത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതോടെ മുഖത്തിന് പ്രസരിപ്പും യൗവനവും വീണ്ടെടുക്കാന്‍ കഴിയും.
വ്യായാമം ശരീരത്തിന് മോടി കൂട്ടുന്നതോടൊപ്പം ബലവും നല്‍കുന്നതുപോലെ മുഖത്തുള്ള ഫേഷ്യല്‍ സ്പായിലൂടെ ആന്തരികാവയവങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നു. ചെറുകുടല്‍, ബ്ലാഡര്‍, കരള്‍, ഹൃദയം, കിഡ്‌നി, ഗോള്‍ ബ്ലാഡര്‍, ശ്വാസകോശം, വന്‍കുടല്‍ തുടങ്ങി എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തന ശേഷി വര്‍ധിക്കുന്നു. ശരീരം മൊത്തത്തിലുള്ള സ്പായിലൂടെ മനസിനും ശരീരത്തിനും ഉണര്‍വ് ലഭിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്
ഹിജാസ് മന്‍സൂര്‍
സിന്‍ഡ്രലാ ബ്യൂട്ടി കണ്‍സെപ്റ്റ്‌സ്
കെ.കെ റോഡ്, കോട്ടയം