മെ​ഴ്സി​ഡീ​സ്-​ബെ​ൻ​സി​ന്‍റെ ബ്രാ​ൻ​ഡ് "​ഇ​ക്യു’
മെ​ഴ്സി​ഡീ​സ്-​ബെ​ൻ​സി​ന്‍റെ ബ്രാ​ൻ​ഡ്  "​ഇ​ക്യു’
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡെ​സ് ബെ​ൻ​സ് സു​സ്ഥി​ര ആ​ഡം​ബ​രം എ​ന്ന ല​ക്ഷ്യ​വു​മാ​യു​ള്ള ​ഇ​ക്യു’ ബ്രാ​ൻ​ഡ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ​വൈ​ദ്യു​ത ബു​ദ്ധി​യു​മാ​യി’ ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട്രി​ക് ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന​താ​ണ് ഇ​ക്യു എ​ന്ന ബ്രാ​ൻ​ഡി​ലു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

പൂ​നെ ച​ക​നി​ലു​ള്ള നി​ർ​മാ​ണ ശാ​ല​യി​ൽ മെ​ഴ്സി​ഡീ​സ് - ബെ​ൻ​സ് ഇ​ന്ത്യ​യു​ടെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ മാ​ർ​ട്ടി​ൻ ഷെ​വെ​ക്്, മെ​ഴ്സി​ഡീ​സ്-​ബെ​ൻ​സ് ഇ​ന്ത്യ​യു​ടെ വി​പ​ണ​ന വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​യ്യ​റും ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.


വാ​ഹ​ന നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വൈ​ദ്യു​ത ആ​വ​ശ്യ​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തോ​ളം നി​ല​വി​ൽ പു​ന​രു​പ​യോ​ഗ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് ക​ന്പ​നി ക​ണ്ടെ​ത്തു​ന്ന​ത്.

ഈ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ​ത് 45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തും. 1.6 മെ​ഗാ വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​നും പ്ര​തി​വ​ർ​ഷം 2600 ട​ണ്ണോ​ളം കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് കു​റ​ക്കു​വാ​നും ഇ​തു സ​ഹാ​യ​ക​മാ​കും.