ഇവി ചാര്‍ജിംഗിനു സൗരോര്‍ജം: സാധ്യതാ പഠനം
Tuesday, November 24, 2020 10:41 AM IST
കൊച്ചി: ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ‘സീറോ എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി’യില്‍ സാധ്യതാ പഠനം വിജയകരമായി നടത്തി. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാര്‍ജിംഗിനു സൗരോര്‍ജം ഉപയോഗിക്കുന്നതാണ് സീറോ എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി. എം ടെക് മഹീന്ദ്ര ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പ് ആയ ഹൈജ് എനര്‍ജിയാണ് ഇവി ചാര്‍ജിംഗ് സിസ്റ്റം രൂപകല്പന ചെയ്തത്.
ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നവീകരണം ആവശ്യമില്ല. സൗരോര്‍ജം ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യപ്പെടുന്നു, സിസ്റ്റത്തിന്റെ ആര്‍ക്കിടെക്ചര്‍, വിദൂര പ്രദേശങ്ങളില്‍ ഗ്രിഡ് റെസിലൈന്‍സ് മെച്ചപ്പെടുത്തുന്നു എന്നിവ ഇതിന്റെ സവിശേഷതയാണ്.
വിവിധ കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 54 ബാറ്ററി ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഐഒസി ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.