വ​ണ്‍​പ്ല​സ് സ്മാ​ര്‍​ട്ട് വാ​ച്ച് അ​വ​ത​രി​പ്പി​ച്ചു
വ​ണ്‍​പ്ല​സ് സ്മാ​ര്‍​ട്ട് വാ​ച്ച് അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ആ​​​ഗോ​​​ള​​​ബ്രാ​​​ന്‍​ഡാ​​​യ വ​​​ണ്‍​പ്ല​​​സ്, സ്മാ​​​ര്‍​ട്ട് വാ​​​ച്ച് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ പ്രീ​​​മി​​​യം ഡി​​​സൈ​​​ന്‍, ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ക​​​ണ​​​ക്ഷ​​​ന്‍, സ്മാ​​​ര്‍​ട്ട് ഫി​​​റ്റ്‌​​​ന​​​സ് ട്രാ​​​ക്കിം​​​ഗ്, ദൈ​​​ര്‍​ഘ്യ​​​മേ​​​റി​​​യ ബാ​​​റ്റ​​​റി ലൈ​​​ഫ് എ​​​ന്നി​​​വ​​​യാ​​​ണ് വ​​​ണ്‍​പ്ല​​​സ് വാ​​​ച്ചി​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍.

വ​​​ണ്‍​പ്ല​​​സ് വാ​​​ച്ചി​​​ന്‍റെ മി​​​ഡ്നൈ​​​റ്റ് ബ്ലാ​​​ക്ക്, മൂ​​​ണ്‍​ലൈ​​​റ്റ് സി​​​ല്‍​വ​​​ര്‍ വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍ സ്‌​​​പെ​​​ഷ​​ല്‍ ലോ​​​ഞ്ച് വി​​​ല​​​യാ​​​യ 14,999 രൂ​​​പ​​​യ്ക്കു ല​​​ഭി​​​ക്കും.


മൊ​​​ബൈ​​​ല്‍ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ കാ​​​ണാ​​​നും നി​​​യ​​​ന്ത്രി​​​ക്കാ​​​നും കോ​​​ളു​​​ക​​​ള്‍ വി​​​ളി​​​ക്കാ​​​നും മ​​​റു​​​പ​​​ടി ന​​​ല്‍​കാ​​​നും വാ​​​ച്ചി​​​ല്‍നി​​​ന്നു സം​​​ഗീ​​​തം നി​​​യ​​​ന്ത്രി​​​ക്കാ​​​നും ക​​​ഴി​​​യും.