ഇരുചക്ര സുരക്ഷാ ബോധവ്തകര‌ണം: യുവാക്കളുടെ ഭാരത ‌യാത്ര തുടങ്ങി
ഇരുചക്ര സുരക്ഷാ ബോധവ്തകര‌ണം: യുവാക്കളുടെ ഭാരത ‌യാത്ര തുടങ്ങി
Wednesday, October 6, 2021 3:25 PM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ച​ക്ര വാ​ഹ​ന സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ ര​ണ്ടു പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​യ്ക്കു തു​ട​ക്കം കു​റി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ദി​ലീ​പ് എ​ന്നി​വ​ർ ചേ​ർ​ന്നു യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പാ​ള​ക്കൊ​ല്ലി കു​ഴി​വേ​ലി​ൽ അ​ഭി​ജി​ത് കെ. ​വ​ർ​ഗീ​സും ശ​ശി​മ​ല ചി​റ്റ​ടി​യി​ൽ ജോ​ജി​യു​മാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്.

കോ​ള​ജി​ലെ മാ​ധ്യ​മ​പ​ഠ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​പ്പ​റ്റി പൗ​ര​ന്മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് യു​വാ​ക്ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.



കോ​ള​ജ് സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ല​മാ​വു​ടി, ബ​ർ​സാ​ർ ഫാ. ​ലാ​സ​ർ പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ, സെ​ൽ​ഫ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. താ​ര​ഫി​ലി​പ്പ്, ജേ​ർ​ണ​ലി​സം മേ​ധാ​വി ഡോ. ​ജോ​ബി​ൻ ജോ​യ്, ബ​യോ​കെ​മി​സ്ട്രി മേ​ധാ​വി ഡോ. ​ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, മൈ​ക്രോ​ബ​യോ​ള​ജി മേ​ധാ​വി അ​ബ്ദു​ൾ ബാ​രി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ആ​തി​ര, അ​ധ്യാ​പ​ക​രാ​യ ജി​ബി​ൻ വ​ർ​ഗീ​സ്, ലി​തി​ൻ മാ​ത്യു, ഷോ​ബി​ൻ മാ​ത്യു, ക്രി​സ്റ്റീ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.