ഫേസ്ബുക്കിന്‍റെ കമ്യൂണിറ്റി പരിശീലനം
ഫേസ്ബുക്കിന്‍റെ കമ്യൂണിറ്റി പരിശീലനം
Saturday, November 6, 2021 12:59 PM IST
സോ​ഷ്യ​ൽ മീ​ഡി​യ ക​മ്യൂ​ണി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സോ​ഷ്യ​ൽ​മീ​ഡി​യ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി ഫേ​സ്ബു​ക്ക് രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന 5 ആ​ഴ്ച ദൈ​ര്‍ഘ്യ​മു​ള്ള ഒ​രു സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് Facebook Blueprint’’s Empowering Communities Program.

സോ​ഷ്യ​ൽ മീ​ഡി​യ ക​മ്യൂ​ണി​റ്റി​ക​ൾ

സാം​സ്‌​കാ​രി​കം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, ആ​രോ​ഗ്യം, വി​നോ​ദം, വി​ജ്ഞാ​നം, സി​നി​മ, സാ​ഹി​ത്യം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ്രൂ​പ്പു​ക​ളും പേ​ജു​ക​ളും എ​ല്ലാ സോ​ഷ്യ​ല്‍ മീ​ഡി​യാ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഉ​ണ്ട്. ഇ​വ​യെ വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത് ആ​ളു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യും അ​വ​ര​വ​ർ​ക്ക് താ​ത്പ​ര്യ​ങ്ങ​ളു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സം​വ​ദി​ക്കു​ന്ന​തി​നു അ​വ​സ​രം ന​ല്‍കു​കയും ചെയ്യുന്നു.

ക​മ്യൂ​ണി​റ്റി മാ​നേ​ജ​ർ

സോ​ഷ്യ​ല്‍ മീ​ഡി​യ, വെ​ബ്, അ​താ​തു രാ​ജ്യ​ത്തെ ഐ​ടി നി​യ​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​നു​സ​രി​ച്ചാ​ണ് ക​മ്യൂ​ണി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം ക​മ്യൂ​ണി​റ്റി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മാ​വ​ലി നി​ര്‍മി​ക്ക​യും പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​ക​യും, ക​മ്യൂ ണി​റ്റി​ക​ൾ ച​ര്‍ച്ച​ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ള്‍ യ​ഥാ​ര്‍ത്ഥ പ്രേ​ക്ഷ​ക​രി​ല്‍ എ​ത്തി​ക്ക​യും ചെ​യ്യു​ന്ന വ്യ​ക്തി​ക​ളെ കമ്യൂണി​റ്റി മാ​നേ​ജ​ര്‍മാ​ര്‍ എ​ന്നു വി​ളി​ക്കു​ന്നു.

ക​മ്യൂ​ണി​റ്റി മാ​നേ​ജ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ

ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ​യോ വ്യ​ക്തി​യു​ടെ​യോ സോ​ഷ്യ​ല്‍ മീ​ഡി​യ സാ​ന്നി​ധ്യ​ത്തി​ന് പ്ര​സ​ക്തി​കൂ​ട്ടു​ന്ന​വി​ധ​ത്തി​ലു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു​ന​ട​പ്പി​ലാ​ക്കു​ക, ക​മ്യൂ​ണി​റ്റി​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക, ബ്രാ​ന്‍ഡ് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ന​ൽ​കു​ക, ആ​ശ​യ​വി​നി​മ​യ ശൈ​ലി വി​ല​യി​രു​ത്തു​ക തു​ട​ങ്ങി​യ​വ​യും ഒ​രു ക​മ്യൂണി​റ്റി മാ​നേ​ജ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഓ​ണ്‍ലൈ​ന്‍ വ​ഴി​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ള്‍, ജ​നാ​ഭി​പ്രാ​യം അ​റി​യാ​നു​ള്ള ഓ​ണ്‍ലൈ​ന്‍ പോ​ളു​ക​ള്‍ (Online opinion Poll) സം​ഘ​ടി​പ്പി​ക്കു​ക, വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യും ക​മ്യൂ​ണി​റ്റി മാ​നേ​ജ​ർ​മാ​രു​ടെ ദൗ​ത്യ​മാ​ണ്.

ഫേ​സ്ബു​ക്ക് സ​ർ​ട്ടി​ഫൈ​ഡ് ക​മ്യൂ​ണി​റ്റി മാ​നേ​ജ​ർ

ഫേ​സ്ബു​ക്ക് സ​ർ​ട്ടി​ഫൈ​ഡ് ക​മ്യൂ​ണി​റ്റി മാ​നേ​ജ​ർ​മാ​രാ​വാ​ന ഫേ​സ്ബു​ക്ക് ചി​ല നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി 49 അ​മേ​രി​ക്ക​ൻ ഡോ​ള​ർ വി​ല​യു​ള്ള ഒ​രു വൗ​ച്ച​ര്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് (‘’Offer Period’’) ഇ​തി​ന്‍റെ സാ​ധു​ത. ഇ​തി​നാ​യി പ​ഠി​താ​വ് താ​ഴെ​പ്പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തു​ണ്ട്

1. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി​യു​ള്ള ഒ​രു ഫേ​സ്ബു​ക്ക് ബ്ലൂ​പ്രി​ന്‍റ് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രി​ക്ക​ണം


2. ക​മ്യൂണി​റ്റി മാ​നേ​ജ​ര്‍ പ്രോ​ഗ്രാ​മി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബ്ലൂ​പ്രി​ന്‍റ് കോ​ഴ്‌​സു​ക​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും 100% പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്യു​ക

3. ഓ​ഫ​ര്‍ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് പ്രാ​ക്ടീ​സ് പ​രീ​ക്ഷ​ക​ളി​ലൊ​ന്നി​ല്‍ കു​റ​ഞ്ഞ​ത് 80% മെ​ങ്കി​ലും സ്‌​കോ​ര്‍ നേ​ടു​ക.

4. കോ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ത്സ​മ​യ വെ​ര്‍ച്വ​ല്‍ പ​രി​ശീ​ല​ന സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കു​ക

5. ഫേ​സ്ബു​ക്ക് സ​ര്‍ട്ടി​ഫൈ​ഡ് ക​മ്യൂ​ണി​റ്റി മാ​നേ​ജ​ര്‍ പ​രീ​ക്ഷ​യ്ക്ക് ഡി​സം​ബ​ര്‍ 31 ന​കം (11:59:59 പി​എം) ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക.

ആ​വ​ശ്യ​മാ​യ എ​ല്ലാ ഘ​ട്ട​ങ്ങ​ളും പൂ​ര്‍ത്തി​യാ​ക്കി വൗ​ച്ച​റി​നാ​യി അ​പേ​ക്ഷി​ച്ചു ക​ഴി​ഞ്ഞാ​ല്‍ നി​ങ്ങ​ളു​ടെ ഇ​മെ​യി​ലേ​ക്ക് ഒ​രു മെ​സേ​ജ് ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​ലി​ങ്കി​ല്‍ വൗ​ച്ച​ര്‍ ക്ലെ​യിം ചെ​യ്യേ​ണ്ട വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ല​​ഭി​ക്കു​ന്ന വൗ​ച്ച​ര്‍ കൈ​മാ​റ്റം ചെ​യ്യാ​നോ, റി​ഡീം (Redee m) ചെ​യ്യാ​നോ ക​ഴി​യു​ന്ന​ത​ല്ല. ഓ​രോ പ​രീ​ക്ഷാ​ര്‍ഥി​ക്കും ഒ​രു വൗ​ച്ച​ര്‍ എ​ന്ന രീ​തി​യി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കോ​ഴ്‌​സ് സം​ബ​ന്ധ​മാ​യി ന​ല്‍കു​ന്ന വി​വ​ര​ങ്ങ​ള്‍ Facebook- ന്‍റെ ​ഡാ​റ്റ ന​യ​ത്തി​നു (https://www.faceboo k.co m/ policy.php) വി​ധേ​യ​മാ​യി​രി​ക്കും. ഇ​തേ വി​ഷ​യ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള്ള മ​റ്റു​ള്ള വ്യ​ക്തി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും, പ​ഠ​നാ​വ​ശ്യ​ത്തി​നാ​യ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നും Facebook ക​മ്യൂയൂ​ണി​റ്റി മാ​നേ​ജ​ര്‍ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ലേ​ണിം​ഗ് ഗ്രൂ​പ്പി​ല്‍ ചേ​രാ​വു​ന്ന​താ​ണ്(htt ps://www.fa cebook.com/groups/cmcertificationlearning/).

പ​ഠ​ന വി​ഷ​യ​ങ്ങ​ൾ

Define and Establish a Comm unity, Develop Community Strategies and Processes, Make Strategic Con tent Decisions for a Community, Engage and Moderate a Community, Measure and Analyze Community Success എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് കോ​ഴ്‌​സി​ന്റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍. ഓ​ണ്‍ലൈ​ന്‍ ക​മ്യൂ​ണി​റ്റി​യു​ടെ ദൗ​ത്യം, ല​ക്ഷ്യം, വി​ജ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍വ​ചി​ക്കാ​നും നി​ര്‍മി​ക്കാ​നും ക​മ്യൂ​ണി​റ്റി നി​യ​മ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും പ​ഠി​ക്കു​ക. അ​തോ​ടൊ​പ്പം​ത​ന്നെ ക​മ്യൂ​ണി​റ്റി​ക​ളി​ൽ മി​ക​ച്ച രീ​തി​യി​ല്‍ ഇ​ട​പ​ഴ​കാ​നും മോ​ഡ​റേ​റ്റ് ചെ​യ്യാ​നും പ​ഠി​പ്പി​ക്കു​ന്നു. ക​മ്യൂ​ണി​റ്റി​യു​ടെ ഫ​ല​പ്രാ​പ്തി വി​ല​യി​രു​ത്താ​നു​ള്ള ഡാ​റ്റ അ​വ​ലോ​ക​നം, ക​മ്യൂ​ണി​റ്റി വ​ഴി​യു​ള്ള ധ​ന​സ​മ്പാ​ദ​ന സാ​ധ്യ​ത​ക​ള്‍ തു​ട​ങ്ങിയ​വ​യി​ലും പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നു.

കോ​ഴ്‌​സ് ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ഈ ​ലി​ങ്ക് സ​ന്ദ​ര്‍ശി​ക്കു​ക htt ps://ww w.facebookblueprint.com/student/path/205897-facebook-comm unity-manager-online-courses.