മൂന്ന് ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനങ്ങൾകൂടി ഇന്ത്യയിലേക്ക്
Friday, November 26, 2021 4:00 PM IST
മുംബൈ: വരുന്ന ആറു മാസത്തിനുള്ളിൽ രാജ്യത്തു മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. കേന്ദ്രസർക്കാരിന്റെ വൈദ്യുത വാഹന പ്രോത്സാഹന നയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു കന്പനിയുടെ അറിയിപ്പ്.
ഫ്ലാഗ്ഷിപ്പ് എസ്യുവി മോഡലായ ഐഎക്സ് ആകും ആദ്യം വിപണിയിലെത്തിക്കുക. ഇതേത്തുടർന്ന് ഒരു ഹാച്ച് ബാക്ക് മോഡലും അതിനുശേഷം എെ 4 എന്ന സെഡാൻ മോഡലും വിപണിയിലെത്തിക്കാനാണ് കന്പനിയുടെ പദ്ധതി.
ഏഴു മണിക്കൂറുകൊണ്ട് 100 ശതമാനം ചാർജിലെത്തിക്കാൻ ശേഷിയുള്ള ഹോം ചാർജിംഗ് കിറ്റും കാറുകൾക്കൊപ്പം നല്കുമെന്നു കന്പനി അറിയിച്ചിട്ടുണ്ട്. 35 നഗരങ്ങളിലെ ഡീലർ ശൃംഖലകളിൽ ചാർജറുകൾ സ്ഥാപിക്കുമെന്നും ബിഎംഡബ്ല്യു അറിയിച്ചു.