എ​ഫ്21 പ്രോ ​ശ്രേ​ണി​യി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​മാ​യി ഒ​പ്പോ
എ​ഫ്21 പ്രോ ​ശ്രേ​ണി​യി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​മാ​യി ഒ​പ്പോ
കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ പു​തി​യ എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഒ​പ്പോ എ​ൻ​കോ എ​യ​ർ2​പ്രോ ടി​ഡ​ബ്ല്യു​എ​സ് ഇ​യ​ർ​ബ​ഡു​ക​ളും ഇ​തോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഫ്21 പ്രോ ​ഏ​പ്രി​ൽ 15 മു​ത​ൽ ല​ഭ്യ​മാ​കും. ഒ​പ്പോ എ​ഫ്21 പ്രോ 5​ജി​യും ഒ​പ്പോ എ​ൻ​കോ എ​യ​ർ2​പ്രോ​യും ഏ​പ്രി​ൽ 21 മു​ത​ലും ഓ​ണ്‍​ലൈ​ൻ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ൽ വി​ൽ​പ്പ​ന​ക്കെ​ത്തും.

സ്മാ​ർ​ട്ട്ഫോ​ണ്‍ സെ​ൽ​ഫി ഷൂ​ട്ടിം​ഗി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ലു​ക​ൾ കു​റി​ക്കു​ക​യാ​ണ് എ​ഫ്21 പ്രോ​യും എ​ഫ്21 പ്രോ 5​ജി​യും. എ​ഫ്21 പ്രോ​യു​ടെ 32 എം​പി കാ​മ​റ​യ്ക്ക് സോ​ണി​യു​ടെ ഐ​എം​എ​ക്സ്709 ആ​ർ​ജി​ബി​ഡ​ബ്ല്യു സെ​ൽ​ഫി സെ​ൻ​സ​റി​ൻ​റെ പി​ന്തു​ണ​യു​ണ്ട്. എ​ഫ്21 പ്രോ 5​ജി​യി​ൽ 16 എം​പി മു​ൻ​ക്യാ​മ​റ​യും 64എം​പി മെ​യി​ൻ ക്യാ​മ​റ​യു​മാ​ണ് ഉ​ള്ള​ത്. 2എം​പി ഡെ​പ്ത് ക്യാ​മ​റ, 2എം​പി മാ​ക്രോ ട്രി​പ്പി​ൾ ക്യാ​മ​റ എ​ന്നി​വ​യു​മു​ണ്ട്. ഡ്യു​വ​ൽ വ്യൂ ​വീ​ഡി​യോ മു​ൻ-​പി​ൻ ക്യാ​മ​റ​ക​ൾ ഒ​രേ സ​മ​യം റെ​ക്കോ​ഡിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. എ​ഫ്21 പ്രോ​യി​ലും എ​ഫ്21 പ്രോ 5​ജി​യി​ലു​മു​ള്ള സെ​ൽ​ഫി എ​ച്ച്ഡി​ആ​ർ ഫീ​ച്ച​ർ ബാ​ക്ക്ഗ്രൗ​ണ്ട് ലൈ​റ്റ് പ​രി​ശോ​ധി​ച്ച് ത​നി​യെ അ​ഡ്ജ​സ്റ്റ് ചെ​യ്ത് വ്യ​ക്ത​വും തെ​ളി​ച്ച​വു​മു​ള്ള ചി​ത്ര​ങ്ങ​ൾ ന​ൽ​കും.

സ​ണ്‍​സെ​റ്റ് ഓ​റ​ഞ്ച്, കോ​സ്മി​ക് ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ളി​ൽ എ​ഫ്21 പ്രോ ​എ​ത്തു​ന്നു. ഫൈ​ബ​ർ ഗ്ലാ​സ് ലെ​ഥ​ർ ഡി​സൈ​ൻ ഫോ​ണി​ന് പ്രീ​മി​യം ലു​ക്ക് ന​ൽ​കു​ന്നു. ഓ​ർ​ബി​റ്റ് ലൈ​റ്റ് ഫീ​ച്ച​റു​മാ​യാ​ണ് എ​ഫ്21 പ്രോ ​എ​ത്തു​ന്ന​ത്. എ​ഫ്21 പ്രോ​യ്ക്ക് 7.54എം​എം ആ​ണ് ക​നം. 175 ഗ്രാം ​ഭാ​ര​വു​മു​ണ്ട്. ഇ​ര​ട്ടി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ഫോ​ണ്‍ 2.5ഡി ​കോ​ർ​ണിം​ഗ് ഗ്ലാ​സ് കൊ​ണ്ട് മു​ന്നി​ൽ ക​വ​ർ ചെ​യ്തി​രി​ക്കു​ന്നു. എ​ഫ്21 പ്രോ 5​ജി റെ​യി​ൻ​ബോ സ്പെ​ക്ട്രം, കോ​സ്മി​ക് ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ളി​ൽ എ​ത്തു​ന്നു. എ​ഫ്21 പ്രോ 5​ജി​ക്ക് 7.55 എം​എം ആ​ണ് ക​നം. 173 ഗ്രാം ​ഭാ​ര​വു​മു​ണ്ട്. ര​ണ്ടു ഹാ​ൻ​ഡ് സെ​റ്റു​ക​ൾ​ക്കും 6.4 ഇ​ഞ്ച് അ​മോ​എ​ൽ​ഇ​ഡി ഡി​സ്പ്ലേ​യാ​ണ്. ഒ​പ്പോ എ​ഫ്21 പ്രോ​യ്ക്ക് 22,999 രൂ​പ​യും ഒ​പ്പോ എ​ഫ്21 പ്രോ 5​ജി​ക്ക് 26,999 രൂ​പ​യും ഒ​പ്പോ എ​ൻ​കോ എ​യ​ർ2 പ്രോ​യ്ക്ക് 3,499രൂ​പ​യു​മാ​ണ് വി​ല.


ക്വാ​ൽ​ക്കം സ്നാ​പ്ഡ്രാ​ഗ​ണ്‍ 680 ചി​പ്സെ​റ്റി​ലാ​ണ് ഒ​പ്പോ എ​ഫ്21 പ്രോ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ഫ്21 പ്രോ 5​ജി​ക്ക് ശ​ക്തി പ​ക​രു​ന്ന​ത് ക്വാ​ൽ​ക്കം സ്നാ​പ്ഡ്രാ​ഗ​ണ്‍ 695 5ജി ​മൊ​ബൈ​ൽ എ​സ്ഒ​സി​യാ​ണ്. ര​ണ്ട് ഉ​പ​ക​ര​ണ​ത്തി​നും 4,500എം​എ​എ​ച്ച് ബാ​റ്റ​റി​യും 33വാ​ട്ട് സൂ​പ്പ​ർ​വൂ​ക്ക് ചാ​ർ​ജ​റു​മു​ണ്ട്. 63 മി​നി​റ്റി​ൽ പൂ​ർ​ണ​മാ​യും ചാ​ർ​ജ് ആ​കും. ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും 128 ജി​ബി സ്റ്റോ​റേ​ജും 8ജി​ബി റാ​മും ഉ​ണ്ട്. ഒ​പ്പോ എ​ൻ​കോ എ​യ​ർ2 പ്രോ ​ടി​ഡ​ബ്ല്യു​എ​സ് ഇ​യ​ർ​ബ​ഡു​ക​ൾ​ക്ക് ആ​ക്റ്റീ​വ് നോ​യി​സ് കാ​ൻ​സ​ലേ​ഷ​നു​ണ്ട്. ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ര​വ​ധി​യാ​യ ഫി​നാ​ൻ​സ് സ്കീ​മു​ക​ളും ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളു​മു​ണ്ട്.