സി​എ​സ്ബി ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 19 ശ​ത​മാ​നം വ​ർ​ധ​ന​വ്
സി​എ​സ്ബി ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ 19 ശ​ത​മാ​നം വ​ർ​ധ​ന​വ്
Monday, January 30, 2023 11:20 PM IST
കൊ​ച്ചി: സി​എ​സ്ബി ബാ​ങ്ക് 2022 ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ച്ച ഒ​ൻ​പ​തു മാ​സ​ങ്ങ​ളി​ൽ 391 കോ​ടി രൂ​പ അ​റ്റാ​ദാ​യം കൈ​വ​രി​ച്ചു. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ 328 കോ​ടി രൂ​പ​യേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണി​തു കാ​ണി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഏ​ഴു ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ 506 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​വും കൈ​വ​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം ത്രൈ​മാ​സ​ത്തി​ലെ ആ​കെ നി​ഷ്ക്രി​യ ആ​സ്തി​ക​ൾ 1.45 ശ​ത​മാ​ന​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​തു മാ​സ​ങ്ങ​ളി​ൽ ആ​കെ നി​ക്ഷേ​പ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ള്ള​ത്. ആ​കെ നി​ക്ഷേ​പ​ങ്ങ​ളു​ടെ 31.44 ശ​ത​മാ​നം ക​റ​ണ്ട്, സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളാ​ണ്.


ത​ങ്ങ​ളു​ടെ ബി​സി​ന​സ് 40000 കോ​ടി രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ളെ കു​റി​ച്ചു പ്ര​തി​ക​രി​ച്ച മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ പ്ര​ള​യ് മൊ​ണ്ഡ​ൽ മൊ​ണ്ട​ൽ പ​റ​ഞ്ഞു. വാ​യ്പ​ക​ളു​ടെ കാ​ര്യ​ത്തി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​വു കൈ​വ​രി​ക്കാ​നാ​യി എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.