പ്രളയശേഷം - രോഗസാധ്യതകളും മുൻകരുതലുകളും
ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ( വ​യ​റി​ള​ക്കം, കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം മു​ത​ലാ​യ​വ)

1. തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക
2. വെ​ള്ളം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചു സൂ​പ്പ​ർ ക്ലോ​റി​നേ​റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ക
3. വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ൽ ഒ​ആ​ർ​എ​സ് ലാ​യ​നി​യോ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം എ​ന്നി​വയോ കൂ​ടു​ത​ലാ​യി ന​ല്കു​ക.
4. ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ചു മാ​ത്രം പാ​ത്ര​വും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കു​ക.
5. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നു മു​ന്പും ക​ഴി​ക്കു​ന്ന​തി​നു മു​ന്പും മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നു​ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക

ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗം

20 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 0.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 500 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 12.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 25 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യു​മാ​ണ് പൊ​ടി​ച്ചു ചേ​ർ​ക്കേ​ണ്ട​ത്. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ലി​ക്വി​ഡ് ക്ലോ​റി​നേ​ഷ​ൻ

1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി ലി​റ്റ​ർ ദ്രാ​വ​ക ക്ലോ​റി​ൻ ചേ​ർ​ക്ക​ണം. സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് ഇ​ര​ട്ടി അ​ള​വി​ൽ ദ്രാ​വ​കം ഉ​പ​യോ​ഗി​ക്ക​ണം. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

നി​ർ​ജ​ലീ​ക​ണ​വും പാ​നീയ ചി​കി​ത്സ​യും

പ്ര​ള​യാ​ന​ന്ത​രം സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന​താ​ണു വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഛർ​ദി​യും ഉ​ള്ള​പ്പോ​ൾ നി​ർ​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. നി​ർ​ജ്ജ​ലീ​ക​ണം ത​ട​യാ​ൻ പാ​നീ​യ​ചി​കി​ത്സ പ്ര​ധാ​നം

നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ

അ​മി​ത​ദാ​ഹം, വ​ര​ണ്ട ചു​ണ്ടും നാ​വും, കു​ഴി​ഞ്ഞു​താ​ഴ്ന്ന ക​ണ്ണു​ക​ൾ, മൂ​ത്ര​ക്കു​റ​വ്, ക​ടു​ത്ത മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള മൂ​ത്രം, ക്ഷീ​ണം, അ​സ്വ​സ്ഥ​ത, മ​യ​ക്കം

ഗൃ​ഹ​പാ​നീ​യ​ങ്ങ​ൾ

ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത നാ​ര​ങ്ങാ​വെ​ള്ളം, ഉ​പ്പി​ട്ട മോ​രി​ൻ​വെ​ള്ളം, പ​ഞ്ച​സാ​ര, ഉ​പ്പ് ലാ​യ​നി

ഒ​ആ​ർ​എ​സ് ത​യാ​റാ​ക്കു​ന്ന വി​ധം

1.കൈ​ക​ൾ ശു​ചി​യാ​ക്കു​ക
2.ശു​ചി​യാ​യ പാ​ത്ര​ത്തി​ൽ ഒ​രു ലി​റ്റ​ർ ശു​ദ്ധ​ജ​ലം എ​ടു​ക്കു​ക

3. ഒ​ആ​ർ​എ​സ് പാ​യ്ക്ക​റ്റി​ന്‍റെ അ​രി​കു​വ​ശം മു​റി​ച്ച് പൗ​ഡ​ർ മു​ഴു​വ​നാ​യും വെ​ള്ള​ത്തി​ലി​ട്ട് വൃ​ത്തി​യു​ള്ള ഒ​രു സ്പൂ​ണ്‍ കൊ​ണ്ട് ഇ​ള​ക്കി പൗ​ഡ​ർ മു​ഴു​വ​ൻ ല​യി​ച്ചു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
4.ലാ​യ​നി അ​ല്പ​മാ​യി​ട്ട് ചെ​റി​യ ഇ​ട​വേ​ള​ക​ളി​ൽ ന​ല്കു​ക.
ഛർ​ദി​യു​ണ്ടെ​ങ്കി​ൽ 5-10 മി​നി​ട്ട് ക​ഴി​ഞ്ഞു വീ​ണ്ടും ലാ​യ​നി ന​ല്കു​ക
5.ഒ​രി​ക്ക​ൽ ത​യാ​റാ​ക്കി​യ ലാ​യ​നി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​പ​യോ​ഗി​ക്ക​ണം
6. ലാ​യ​നി എ​പ്പോ​ഴും മൂ​ടി​വ​യ്ക്ക​ണം
ഒ​ആ​ർ​എ​സ് ലാ​യ​നി കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു പാ​നീ​യ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ൾ​ക്കു മു​ല​പ്പാ​ലും ന​ല്കു​ക.

ഉ​പ്പ്, പ​ഞ്ച​സാ​ര ലാ​യ​നി ത​യാ​റാ​ക്കു​ന്ന വി​ധം
ആ​റു ടീ ​സ്പൂ​ണ്‍ പ​ഞ്ച​സാ​ര​യും അ​ര ടീ ​സ്പൂ​ണ്‍ ഉ​പ്പും ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച​തി​നു​ശേ​ഷം ഇ​ട​വേ​ള​ക​ളി​ൽ ന​ല്കാ​വു​ന്ന​താ​ണ്

കൊ​തു​കുജ​ന്യ​രോ​ഗ​ങ്ങ​ൾ

1. മ​ല​ന്പ​നി, വെ​സ്റ്റ് നൈ​ല്, ഡെ​ങ്കി, ജ​പ്പാ​ൻ ജ്വ​രം എ​ന്നി​വ​യ്ക്കെ​തി​രേ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക
2. കൊ​തു​കു വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക. കൊ​തു​ക്, കൂ​ത്താ​ടി സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ക.

വാ​യു​ജ​ന്യ​രോ​ഗ​ങ്ങ​ൾ

1. ചി​ക്ക​ൻ​പോ​ക്സ്, എ​ച്ച1​എ​ൻ1, വൈ​റ​ൽ പ​നി - ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ച​ര​ണ​വും ന​ല്കു​ക
2. ചി​ക്ക​ൻ​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ഉ​ട​ൻ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു പ്ര​ത്യേ​ക​മാ​യി ചി​കി​ത്സ ന​ല്കു​ക.

മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം മൂ​ലം ഉ​ണ്ടാ​കാ​വു​ന്ന രോ​ഗ​ങ്ങ​ൾ

1. ക​ഴി​യു​ന്ന​തും ച​ർ​മം ഈ​ർ​പ്പ​ര​ഹി​ത​മാ​യി സൂ​ക്ഷി​ക്കു​ക
2. മ​ലി​ന​ജ​ല​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി വ​ന്നാ​ൽ ശേ​ഷം ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള്ള​ത്തി​ൽ കൈ​കാ​ലു​ക​ൾ ക​ഴു​കു​ക
3. ചെ​ങ്ക​ണ്ണ്, ചെ​വി​യി​ലു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കും വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പു​വ​രു​ത്തു​ക
4. വ​ളം​ക​ടി പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക.

വി​വ​ര​ങ്ങ​ൾ - അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ, പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം, ആ​രോ​ഗ്യ​വ​കു​പ്പു കാ​ര്യാ​ല​യം, തി​രു​വ​ന​ന്ത​പു​രം. (കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ്)