ജീവിതശൈലീ രോഗങ്ങൾക്കു പിന്നിൽ
Friday, December 31, 2021 10:55 PM IST
മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് ജീവിതശൈലീ രോഗങ്ങൾ. നാൾക്കുനാൾ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളുടെ ചികിത്സച്ചെലവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളി തന്നെയാണ്.
പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്), ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ), സന്ധിരോഗങ്ങൾ (ഓസ്റ്റിയോ ആർത്രൈറ്റിസ്), പക്ഷാഘാതം (സ്ട്രോക്ക്), വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്), അർബുദ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ (ക്രോണിക് ലംഗ്സ് ഡിസീസസ്) തുടങ്ങിയവയാണ് ജീവിതശൈലീ രോഗങ്ങൾ.(നോൺ കമ്യൂണിക്കബിൾ ഡിസീസ്).
കാരണങ്ങൾ
*വ്യായാമക്കുറവ് * അമിതവണ്ണം * കൊളസ്ട്രോൾ അസന്തുലിതാവസ്ഥ * ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം * പുകയിലയുടെ ഉപയോഗം * മദ്യപാനം * കടുത്ത മാനസിക സംഘർഷം * അമിതഭക്ഷണം * കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗം തുടങ്ങിയവയാണ് ജീവിതശൈലീ രോഗങ്ങളിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.