ചെള്ളുപനി ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കാം
ഡോ. ഡൊമിനിക് പാലേട്ട്
ചെ​ള്ളുപ​നി കേ​ര​ള​ത്തി​ൽ രണ്ടു പേരുടെ ജീ​വ​ൻ ക​വ​ർ​ന്ന വാ​ർ​ത്ത പ​ല​രും വാ​യി​ച്ചു കാ​ണും. സ്ക്ര​ബ് ടൈ​ഫ​സ് എ​ന്ന ഈ ​അ​സു​ഖ​ത്തി​ന് കാ​ര​ണം Orientia tsutsugamushi എ​ന്ന ബാ​ക്ടീ​രി​യം ആ​ണ്. വ​ള​രെ യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​ണ് ഈ ​അ​സു​ഖം മ​നു​ഷ്യ​നി​ൽ ക​ട​ന്നുവ​രി​ക. ഇ​ത് ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ്. ക​ട​ൽ​ത്തീ​ര​ത്തു​ള്ള ചെ​റി​യ സ​സ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​നു​ഷ്യ​നി​ലേ​യ്ക്ക് ക​ട​ന്നു വ​രി​ക.

ഏ​ഷ്യ, കൊ​റി​യ, ജ​പ്പാ​ൻ, ആ​സ്ട്രേ​ലി​യ എ​ന്നി​ങ്ങ​നെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഈ ​രോ​ഗം അ​പൂ​ർ​വ​മാ​യി ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണാ​റു​ണ്ട്. പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ​നി എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് രോ​ഗി അ​പ​ക​ട​ത്തി​ലേ​ക്ക് പോ​കാ​നി​ട​യു​ണ്ട്. മാ​ലദ്വീ​പ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​രോ​ഗം അ​നേ​കം പേ​രെ അ​പ​ക​ട​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ൾ

ഉ​യ​ർ​ന്ന താ​പ​നി​ല, ക‌ടുത്ത ത​ല​വേ​ദ​ന, അ​സ​ഹ​നീ​യ ദേ​ഹ​വേ​ദ​ന.

ചെ​ള്ള് ക​ടി​ച്ചാ​ൽ ഏ​ക​ദേ​ശം 2 ആ​ഴ്ച​യ്ക്കു​ള്ളി​ൽ ല​ക്ഷ​ണം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ടൈ​ഫോ​യി​ഡ് പ​നി, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി എ​ന്നി​ങ്ങ​നെ സം​ശ​യി​ക്കാം.

പ​നി പ​ല​പ്പോ​ഴും 104 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ് വ​രെ എ​ത്താം, ശ​രീ​ര​ത്തി​ൽ രോ​മാ​വൃ​ത​മാ​യ ക​ക്ഷം (axilla), ഗു​ഹ്യ​ഭാ​ഗ​ങ്ങ​ൾ, തു‌​ട എ​ന്നി​ങ്ങ​നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചെ​റി​യ കു​രു പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ലിം​ഫ് ഗ്ര​ന്ഥി​ക​ൾ വീ​ങ്ങു​ക​യും കു​രു ഒ​രു പൊ​റ്റ​യാ​യി മാ​റു​ക​യും ചെ​യ്യും. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ ഗ്ര​ന്ഥി വീ​ക്ക​വും പൊ​റ്റ​യോടു കൂ​ടി​യ വ്ര​ണ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടാ​ൽ രോ​ഗ​നി​ർ​ണ​യം എ​ളു​പ്പ​മാ​യി.

ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ചി​കി​ത്സ തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ നീ​ർ​ക്കെ​ട്ട് വ​രാ​വു​ന്ന​താ​ണ്. രോ​ഗി​ക്ക് വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യം വേ​ണ്ടിവ​രാം.


രോ​ഗ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ൽ ക​ണ്ണു​ക​ളി​ൽ ചു​വ​പ്പ് കാ​ണ​പ്പെ​ടു​ന്നു. ക​ര​ൾ, പ്ലീ​ഹ വീ​ക്കം ഉ​ണ്ടാ​കാം. ലിം​ഫ് ഗ്ര​ന്ഥി​ക​ളി​ൽ വീ​ക്കം കാ​ണ​പ്പെ​ടു​ന്നു.

ര​ണ്ടാ​മ​ത്തെ ആ​ഴ്ച മു​ത​ൽ സം​സാ​ര​ത്തി​ൽ കു​ഴ​ച്ചി​ൽ, ക​ഴു​ത്തി​ലെ വേ​ദ​ന, പ​രി​ഭ്രാ​ന്തി, ത​ല​ക​റ​ക്കം എ​ന്നി​ങ്ങ​നെ വി​വി​ധ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

രോ​ഗനി​ർ​ണ​യം

PCR, ELISA, PanBioDo-s-ticks, IFA എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന് ല​ഭ്യ​മാ​ണ്.

ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലിം​ഫോ​സൈ​റ്റു​ക​ൾ കു​റ​യു​ക​യും പി​ന്നീ​ട് കൂ​ടു​ക​യും ചെ​യ്യും. മൂ​ത്ര​ത്തി​ൽ ആ​ൽ​ബ​മി​ൻ കാ​ണ​പ്പെ​ടും. ത്വ​ക്കി​ന്‍റെ ഭാ​ഗം ബ​യോ​പ്സി ന​ട​ത്തി​യും രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​ണ്.

ചി​കി​ത്സ

ടെ​ട്രാ​സൈ​ക്ലി​ൻ (Tetra Cycline), ഡോ​ക്സി​സൈ​ക്ലി​ൻ (Doxy Cycline), ക്ലോ​റാംഫി​നി​കോ​ൾ (Chloramphenicol), സി​പ്രോ​ഫ്ളോക്സ​ാസി​ൻ (Ciprofloxacin), അ​സി​ത്രോ​മൈ
സി​ൻ എ​ന്നി​വ​യൊ​ക്കെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാം.

ചെ​ള്ളുപ​നി​യു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ

സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​ർ​ജ​ലീ​ക​ര​ണം, ഇ​ല​ക്ട്രോ​ലൈ​റ്റി​ന്‍റെ അ​സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ വ​ന്നേ​ക്കാം. ഗു​രു​ത​ര​മാ​യ ര​ക്ത​വാ​ർ​ച്ച (DIC) ഉ​ണ്ടാ​കാ​വുന്ന​താ​ണ്.
ന്യുമോ​ണി​യ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വാം. അ​പൂ​ർ​വ്വ​മാ​യി ഹൃ​ദ​യ ഭി​ത്തി​ക​ളി​ൽ നീ​ർ​ക്കെ​ട്ട് കാ​ണ​പ്പെ​ടാ​റു​ണ്ട്.

വി​വി​ധ ത​രം പ​നി​ക​ൾ ഉ​ള്ള ഈ സ​മ​യ​ത്ത് ചെ​ള്ളുപ​നി​യും ശ്ര​ദ്ധി​ക്ക​പ്പെ​ടേ​ണ്ട ഒ​രു രോ​ഗ​മാ​ണ്. ക​ട​ലോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

വിവരങ്ങൾ: ഡോ. ഡൊമിനിക് പാലേട്ട്
മേഴ്സി ഹോസ്പിറ്റൽ, പൊതി. & ചെയർമാൻ, ഐഎംഎ സംസ്ഥാന ആക്്ഷൻ കമ്മിറ്റി . ഫോൺ - 9847832478