വയറിളക്കരോഗികൾക്ക് ഒആർഎസിനൊപ്പം സിങ്ക് നല്കുന്നത് എന്തിന്?
Wednesday, August 10, 2022 3:18 PM IST
വ​യ​റി​ള​ക്ക രോ​ഗ​മു​ള്ള​പ്പോ​ൾ ഒ. ​ആ​ർ. എ​സി​നൊ​പ്പം ഡോക്ടറുടെ നിർദേശം തേടിയ ശേഷം സി​ങ്ക ് ടാബ്‌ലെറ്റ് ന​ൽ​കേ​ണ്ട​താ​ണ്. സി​ങ്ക് ന​ൽ​കു​ന്ന​ത് ശ​രീ​ര​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യ സി​ങ്ക് ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ശ​പ്പ്, ശ​രീ​ര​ഭാ​രം എ​ന്നി​വ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

സിങ്ക് നൽകേണ്ട രീതി

ര​ണ്ടു മു​ത​ൽ ആ​റു​മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 മി​ല്ലി ഗ്രാ​മും ആ​റു​മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് 20 മി​ല്ലി ഗ്രാ​മും ദി​വ​സവും നല്കാം. 14 ദി​വ​സം വ​രെ സി​ങ്ക് ന​ൽ​കു​ക.​
വെ​ള്ള​ത്തി​ൽ അ​ലി​യു​ന്ന ഗു​ളി​ക​യാ​യ​തി​നാ​ൽ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ള​ത്തി​ൽ അ​ലി​യി​ച്ചോ, കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ല​പ്പാ​ലി​ൽ അ​ലി​യി​ച്ചോ സി​ങ്ക് ന​ൽ​കാ​വു​ന്ന​താ​ണ്.

ഒ.​ആ​ര്‍.​എ​സ്. ലായനി തയാറാക്കുന്ന രീതി

· എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ഒ.​ആ​ര്‍.​എ​സ്. പാ​ക്ക​റ്റു​ക​ള്‍ സൂ​ക്ഷി​ക്കു​ക
· ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​മ്പ് എ​ക്‌​സ്പ​യ​റി ഡേ​റ്റ് (കാലാവധി )നോ​ക്കു​ക.
· കൈകൾ വൃത്തിയായി കഴുകുക. വൃ​ത്തി​യു​ള്ള പാ​ത്ര​ത്തി​ല്‍ 200 മി​ല്ലി ഗ്രാ​മി​ന്‍റെ 5 ​ഗ്ലാ​സ് തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം എ​ടു​ക്കു​ക
· ഒ.​ആ​ര്‍.​എ​സ്. പായ്ക്കറ്റിന്‍റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലേക്ക് ഇടുക.
-പൗഡർ മൊത്തം ലയിച്ചുതീരുന്നതു വരെ വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.

24 മണിക്കൂർ വരെ
· വൃത്തിയുള്ള അടപ്പുകൊണ്ട് പാത്രം മൂടിവയ്ക്കുക. ഒരു പ്രാവശ്യം തയാറാക്കിയ ഒ.​ആ​ര്‍.​എ​സ്. ലായനി 24 മണിക്കൂർ വരെ ഉപയോഗിക്കാം
ഒ.​ആ​ര്‍.​എ​സ്. ഉ​പ​യോ​ഗി​ക്കേ​ണ്ട വി​ധം
· വ​യ​റി​ള​ക്ക രോ​ഗി​ക​ള്‍​ക്ക് ലാ​യ​നി ന​ല്‍​കാം
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ചെ​റി​യ അ​ള​വി​ല്‍ ന​ല്‍​കാം. ഛര്‍​ദി​യു​ണ്ടെ​ങ്കി​ല്‍ 5 മു​ത​ല്‍ 10 മി​നി​റ്റ് ക​ഴി​ഞ്ഞ്
വീ​ണ്ടും ന​ല്‍​കു​ക.
- ലായനി അല്പാല്പമായി ഇടവിട്ട് നല്കുക. ചെറിയ കുട്ടികളെ മടിയിലിരുത്തി തല ഉയർത്തിപ്പിടിച്ച് സ്പൂണിൽ ലായനി കൊടുക്കുക.
- ജലാംശനഷ്ടം പരിഹരിക്കപ്പെടുന്നതുവരെ ലായനി തുടർന്നും നല്കുക.

ലായനി നൽകുന്നതിനൊടൊപ്പം മറ്റു പാനീയങ്ങളും ആഹാരവും കഴിക്കാൻ പറ്റുമെങ്കിൽ നൽകാവുന്നതാണ്

എന്നിട്ടും, രോഗം ശമിച്ചില്ലെങ്കിൽ....

വ​യ​റി​ള​ക്കം കു​റ​യാ​തി​രി​ക്കു​ക, ര​ക്തം പോ​കു​ക, പ​നി, അ​മി​ത​ദാ​ഹം, നി​ര്‍​ജ്​ജ​ലീ​ക​ര​ണം, പാ​നീ​യ​ങ്ങ​ള്‍ കു​ടി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ, മ​യ​ക്കം, കു​ഴി​ഞ്ഞു താ​ണ ക​ണ്ണു​ക​ള്‍, വ​ര​ണ്ട വാ​യും നാ​ക്കും തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.