പ്രമേഹബാധിതരിൽ ദന്തക്ഷയ സാധ്യതയേറുന്നു
ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു.

​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ഇതാണു ടൈപ്പ് 2 പ്രമേഹം.

പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​ത് അ​ണു​ക്ക​ൾ​ക്കു വ​ള​രാ​നു​ള്ള അ​വ​സ​രം കൊ​ടു​ക്കു​ന്നു. അ​ങ്ങ​നെ മോ​ണ​രോ​ഗം ഉ​ണ്ടാ​കു​ന്നു.

ഉ​മി​നീ​രി​ന്‍റെ കുറവ്

പ്ര​മേ​ഹ​ബാധിതരിൽ ഉ​മി​നീ​രി​ന്‍റെ കുറവ് അ​നു​ഭ​വ​പ്പെ​ടാറുണ്ട്. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങ​ൽ, സം​സാ​രി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

ഉ​മി​നീ​രി​ന്‍റെ അ​ള​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് ലെ​വ​ൽ ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രി​ക്കും.

ദ​ന്ത​ക്ഷ​യം


പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പു​തി​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ദ​ന്ത​ക്ഷ​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഉ​മി​നീ​രി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ബ​ഫ​റിം​ഗ് ശേ​ഷി​യും കു​റ​യു​ന്നു. ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​ങ്ങ​നെ വാ​യി​ൽ നി​ര​വ​ധി ബാ​ക്ടീ​രി​യ​ക​ൾ വ​രു​ന്നു. ഇ​തു പ​ല്ലി​നും പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും നാശ ത്തിനു കാരണമാകുന്നു.

പ്ര​മേ​ഹ ബാധിതരി​ൽ മ​റ്റുള്ളവരെ അ​പേ​ക്ഷി​ച്ച് പ​ല്ലി​ന്‍റെ കേ​ടു​മൂ​ലം വേ​രു​ക​ളി​ൽ പ​ഴു​പ്പു കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടു​ത​ലാ​ണെന്നു പഠനങ്ങളുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴു​പ്പു​ക​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ബാ​ധ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഫം​ഗ​സ്, ബാ​ക്ടീ​രി​യ, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​മി​നീ​ർ ഉത്പാ​ദ​നം കു​റ​വും അ​തി​ലു​ള്ള ആ​ന്‍റി മൈ​ക്രോ​ബി​യ​ർ ഫ​ല​ങ്ങ​ളു​ടെ അ​ഭാ​വ​വും ഈ ​അ​ണു​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്ട​മാ​കു​ന്ന​തും ഇ​തി​നെ സ​ഹാ​യി​ക്കു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ,
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903