മാനസിക സമ്മർദം കുറയ്ക്കാം മാനസികാരോഗ്യം പ്രധാനം. അർബുദമുൾപ്പടെ എല്ലാ ജീവിതശൈലീരോഗങ്ങളുടെയും പ്രധാന കാരണം മാനസിക സമ്മർദങ്ങൾ കൂടിയാണ്. ഹൈടെക് യുഗത്തിൽ അതിവേഗത്തിലുള്ള യാന്ത്രിക ജീവിതത്തിൽ പലപ്പോഴും മാനസികാരോഗ്യം അവഗണിക്കപ്പെടുന്നു. വ്യായാമം, പ്രാണായാമം, യോഗ, ധ്യാനം മുതലായവ ശീലമാക്കുന്നത് മാനസികാരോഗ്യത്തിന് അഭികാമ്യമാണ്.
നല്ല കാര്യങ്ങളിൽ വ്യാപൃതരാവുക - കരുണ, ത്യാഗം, ശരീര -വാഗ് -മനസുകളുടെ സൂക്ഷ്മമായ വിവേചനബുദ്ധിയോടെയുള്ള പ്രയോഗം, മറ്റുള്ള ജീവികൾക്കും ഗുണകരമാകുന്ന രീതിയിലുള്ള പ്രവൃത്തികൾ മുതലായവയാണ് ആയുർവേദം അനുശാസിക്കുന്ന സദ് വൃത്തങ്ങൾ. ഇവ ശീലിച്ചാൽ ആയുസും ആരോഗ്യവും പ്രാപിക്കാം. അർബുദമില്ലാത്ത ലോകം സാധ്യമാകണമെങ്കിൽ പ്രകൃതിനിയമങ്ങളെ ആദരിച്ച് സഹജീവികളോടിണങ്ങി ശരീര മനസുകളെ വേണ്ട രീതിയിൽ പരിപാലനം ചെയ്ത് ജീവിക്കണമെന്നു സാരം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ബി. ഹേമചന്ദ്രൻ സീനിയർ ഫിസിഷ്യൻ, കോട്ടയ്ക്കൽ ആര്യ വൈദ്യശാല, കോട്ടയം.