ഗൗട്ട് രാസപരമായ കാരണങ്ങളാൽ, രക്തത്തിൽ യൂറിക് ആസിഡിന്റെ നില ഉയരുകയും കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതിന്റെ ഫലമായിട്ടാണ് 'ഗൗട്ട്' എന്ന സന്ധിവാത രോഗം ഉണ്ടാകുന്നത്.
അക്യൂട്ട് ആർത്രൈറ്റിസ് ഹീമോഫീലിയ രോഗം ഉള്ളവരിൽ രക്തം കട്ട പിടിക്കുന്ന കാര്യത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ ഭാഗമായും മറ്റുള്ളവരിൽ ആഘാതം, അണുബാധകൾ എന്നിവയുടെ ഫലമായി പഴുപ്പ് ഉണ്ടാകുന്നതിന്റെ ഭാഗമായും സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനെ 'അക്യൂട്ട് ആർത്രൈറ്റിസ്' എന്നാണ് പറയുന്നത്.
ഇതിനെല്ലാം പുറമെ ക്ഷയരോഗവും വാതപ്പനിയും സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാൻ കാരണമാകാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393