മരുന്നുകൾ വളരെ ലളിതമായവ മാത്രം ഉപയോഗിച്ചാൽ മതിയാകും. വേദനയിൽ നിന്നു പൂർണ മോചനം സാധ്യമാകും. ഒരു പ്രയാസവുമില്ലാതെ സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയും. വ്യായാമവും ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്.
ആങ്കിലോസിംഗ് സ്പോൺഡിലൈറ്റിസ് ആങ്കിലോസിംഗ് സ്പോൺഡിലോസിസ് വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട
ഒരു സന്ധിവാത രോഗമാണ്.
ഈ രോഗത്തിൽ നട്ടെല്ലിലെ കശേരുക്കളിലുള്ള സ്നായുക്കൾ ചുരുങ്ങുന്നതു കാരണം ശരീരം മുന്നോട്ട് വളയ്ക്കാൻ കഴിയാതെ വരുന്നു. അരക്കെട്ടിലും ചുമലിലും ഇത് ബാധിക്കാറുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393