മരുന്നുകൾ മരുന്നുകളിൽ നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് (Non steriodal anti inflammatroy drugs - NSAIDS) ആണ് പ്രാരംഭ ഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഇത് വേദനയും നട്ടെല്ലിലെ മുറുക്കവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ, രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഡിസീസ് മോഡിഫയിംഗ് ആന്റി റുമാറ്റിക് ഡ്രഗ്സ് (disease modifying anti Rehumatic drugs - DMARDS)ഉപയോഗിക്കേണ്ടി വരും.
ജൈവ മരുന്നുകൾ ജൈവ മരുന്നുകളുടെ കണ്ടുപിടിത്തത്തോടെ വിപ്ലവകരമായ മാറ്റമാണ് അങ്ക്യലോസിംഗ് സ്പൊൺഡിലൈറ്റിസ് ചികിത്സയിൽ ഇന്ന് വന്നിട്ടുള്ളത്.
ഇതിൽ പ്രധാനമായും Anti TNF (Infliximab Adalimumab Etanarcept), JAK Inhibotor (Tofacitinib) മുതലായ മരുന്നുകൾ ഈ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും സന്ധികളുടെ നാശം നിയന്ത്രിക്കുന്നതിനും വൈകല്യങ്ങൾ വരാതിരിക്കുന്നതിനും വളരെ ഫലപ്രദമാണ്.
ഡോ.ഗ്ലാക്സൺ അലക്സ് കൺസൾട്ടന്റ് റൂമറ്റോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.