മറ്റുള്ളവരുടെ സാന്നിധ്യത്തിൽ അപസ്മാരം ഉള്ളവർക്ക് സ്പോർട്സിലും കളികളിലും പങ്കെടുക്കാവുന്നതാണ്. തീയുടെ അടുത്ത് പോകരുതെന്നും ഭക്ഷണം പാകം ചെയ്യുന്നതും ജലാശയങ്ങൾക്ക് അടുത്ത് പോകുന്നതും വാഹനങ്ങൾ ഓടിക്കുന്നതും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതും ഒഴിവാക്കണം എന്നും അവരെ ഉപദേശിക്കാറുണ്ട്.
അപസ്മാരം ഉള്ളവർക്ക് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ജലാശയത്തിനടുത്ത് പോകുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യാവുന്നതാണ്.
മാനസികപ്രശ്നങ്ങൾ അപസ്മാരം ഉള്ളവരിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം പേരിൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പറയുന്നുണ്ട്. സംശയം നിറഞ്ഞ മാനസികാവസ്ഥ, വ്യക്തിത്വത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യം, ഓർമക്കുറവ് എന്നിവ ആയിരിക്കും അതിന്റെ ഭാഗമായി കാണുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ.
ദൈനംദിന ജീവിതത്തിൽ ഒരു വിഷയത്തിലും അവർക്ക് നിയന്ത്രണം പറയരുത്. സാമൂഹികമായി ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകാൻ ആവശ്യമായ പ്രോത്സാഹനം നൽകുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 98460 73393