കഴുത്തിലാണു മുഴയെങ്കിൽ എഫ്എൻഎസി യോ ബയോപ്സിയോ എടുക്കാം. സിടി സ്കാൻ, എംആർഐ, പിഇടി (പോസിട്രോൺ എമിഷൻ ടോമോഗ്രഫി)സ്കാൻ എന്നിവ നടത്തിയാണ് അസുഖത്തിന്റെ തീവ്രതയും സ്റ്റേജും മനസിലാക്കുന്നത്.
ചികിത്സാരീതി
ഏത് അസുഖത്തിന്റെയും ചികിത്സ ഒരു മൾട്ടി ട്യൂമർ ബോർഡ് ആണ് തീരുമാനിക്കുന്നത്. ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റ്, സർജിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പത്തോളജിസ്റ്റ്, ന്യൂക്ളിയാർ മെഡിസിൻ സ്പെഷലിസ്റ്റ് എന്നിവർ അടങ്ങുന്നതാണ് ഈ ടീം. ഓരോ രോഗിക്ക് അനുസരിച്ചും സ്റ്റേജ് അനുസരിച്ചും ചികിത്സകളിൽ മാറ്റം വരാം.
ആദ്യഘട്ടത്തിലുള്ള കാൻസർ ആണെങ്കിൽ മിക്കപ്പോഴും ഓപ്പറേഷൻ അല്ലെങ്കിൽ സർജറിയാണ് നിർദേശിക്കുന്നത്. തുടർ ചികിത്സയായി റേഡിയേഷൻ, കീമോതെറാപ്പി എന്നിവ കൊടുക്കും. അഡ്വാൻസ്ഡ് സ്റ്റേജ് ആണെങ്കിൽ കംബൈൻഡ് മൊഡാലിറ്റി (കീമോതെറാപ്പി, റേഡിയോതെറാപ്പി)എന്നിവയാണ് സാധാരണയായി കൊടുക്കാറുള്ളത്.
വേദന, ഭക്ഷണം ഇറക്കുമ്പോഴുള്ള വേദന, ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള വിഷമം, വായിലെ വരൾച്ച, വായിലെ പുണ്ണ്, പല്ലിന്റെ ഘടനയിലുള്ള വ്യത്യാസം, രുചി വ്യത്യസം,വായ തുറക്കാനുള്ള ബുദ്ധിമുട്ട്...
ഇതൊക്കെ കൊണ്ടുണ്ടാകുന്ന പോഷകാഹാരക്കുറവ്, ശബ്ദമടപ്പ്, കഴലകളുടെ അടുത്തുണ്ടാകുന്ന നീര്, കഴുത്തും ഷോൾഡറുകളും അനക്കാനുള്ള ബുദ്ധിമുട്ട്, മുഖ വൈകല്യങ്ങൾ ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന ബുദ്ധിമുട്ടുകൾ.
റീഹാബിറ്റിലേഷൻ
ചികിത്സ കഴിഞ്ഞുള്ള കരുതലുകളെ റീഹാബിറ്റിലേഷൻ എന്നാണ് പറയുന്നത്. ഓങ്കോളജിസ്റ്റുകൾക്കു പുറമെ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ഡെന്റിസ്റ്റുകൾ, സോഷ്യൽ വർക്കേഴ്സ്, യോഗ ട്രെയ്നർമാർ, പ്ലാസ്റ്റിക് സർജൻമാർ എന്നിവരടങ്ങുന്നതായിരിക്കും ഒരു ടീമും.
ഓരോ രോഗിയുടെയും പ്രശ്നങ്ങൾക്ക് അനുസരിച്ചു റീഹാബിറ്റിലേഷൻ രീതികളിൽ മാറ്റം വരാം. എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രോഗ പ്രതിരോധം
രോഗം വരാതെ ശ്രദ്ധിക്കുന്നതു തന്നെയാണ് പിന്നീടു ചികിത്സ തേടേണ്ടി വരുന്നതിനേക്കാൾ ഉചിതം.
* പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണം.
* കൂർത്തതോ മൂർച്ചയുള്ളതോ ആയ പല്ലുകൾ, മൂർച്ചയുള്ള സെറ്റുപല്ലുകൾ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഡെന്റിസ്റ്റിനെ കണ്ടു പരിഹരിക്കേണ്ടതാണ്.
* കാൻസർ സ്ക്രീനിംഗിനു പങ്കെടുക്കുക. സ്വയം പരിശോധന ശീലമാക്കുക.
* ഹ്യൂമൻ പാപ്പിലോമാ വൈറസിന് എതിരായുള്ള കുത്തിവെപ്പുകൾ അത്തരം കാൻസറുകൾ തടയാൻ സഹായിക്കും.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി. ആർ
ഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ടോബാക്കോ സെസേഷൻ ഇന്റർ
വേഷൻ സ്പെഷ്യലിസ്റ്റ്
ഫോൺ - 6238265965