3. താൽപര്യ കുറവ് എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിൽ നേരത്തെ ഉണ്ടായിരുന്ന താൽപര്യം ക്രമേണ നഷ്ടമാകുന്നു. വളരെ ഇഷ്ടത്തോടെ ചെയ്തിരുന്ന ജോലി ചെയ്യാൻ വിരക്തി തോന്നിപ്പിക്കുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണമാണ്.
മൈനർ മാനദണ്ഡങ്ങൾ 1. ഉറക്കമില്ലായ്മ - എത്ര രാത്രിയായാലും ഉറക്കം വരാതെ കിടക്കുക. ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുക ഇവയെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
2. വിശപ്പില്ലായ്മ - ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ.
3. പ്രതീക്ഷയില്ലാത്ത ചിന്തകൾ/നെഗറ്റീവ് ചിന്തകൾ - സമൂഹത്തിനും വീടിനും തന്നെകൊണ്ടു ഗുണമില്ല എന്ന് ചിന്തിക്കുക, അനാവശ്യമായ ചിന്തകൾ മനസിനെ അലട്ടികൊണ്ടിരിക്കുക ഇവയും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
4. കുറ്റബോധം - വർഷങ്ങൾക്ക് മുൻപ് ചെയ്ത കാര്യങ്ങളെ ഓർത്ത് പശ്ചാത്തപിക്കുക. അകാരണമായി കരയുക.
5. ആത്മഹത്യ പ്രവണത - പ്രതീക്ഷ ഇല്ലാത്ത ചിന്തകൾ ആത്മഹത്യയിലേക്ക് നയിക്കും.
6. ഏകാഗ്രതയുടെയും ശ്രദ്ധയുടെയും അഭാവം - എന്ത് കാര്യം ചെയ്താലും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക.
7. വേഗത കുറവ് - സംസാരത്തിനും പ്രവൃത്തികൾക്കും വേഗത കുറഞ്ഞുവരുന്നു.
വിഷാദരോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതിനാൽ ഒരു രോഗമായി ഇത് കണക്കാക്കാം. ശരിയായ ചികിത്സയിലൂടെയും കൗണ്സിലിംഗിലൂടെയും ഈ രോഗത്തെ ജീവിതത്തിൽ നിന്നു തുടച്ചുനീക്കാം.
ജീവിതത്തിലുണ്ടാകുന്ന സമ്മർദങ്ങൾ മൂലം മനുഷ്യനു സ്വഭാവത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. എന്നാൽ അത്തരം വ്യതിയാനങ്ങൾ വിഷാദ രോഗമായി കണക്കാക്കുന്നത് വെറും മിഥ്യാ ധാരണയാണ്.
മേൽ സൂചിപ്പിച്ചത് പോലെ മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളിലും ഉണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാന കാരണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ടോണി തോമസ് സൈക്യാട്രിസ്റ്റ് ജനറൽ ആശുപത്രി
കോട്ടയം