ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദം എന്നിവ കുറയ്ക്കും.
നട്ട്സ്, കൊഴുപ്പുള്ള മത്സ്യം ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ നട്ട്സ് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട് പോലുള്ളവ ഡിമേന്ഷ്യക്കെതിരായ പോരാട്ടത്തിനു സഹായകമാണ്.
സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും ഡിമെന്‍ഷ്യക്ക് എതിരായ പോരാട്ടത്തെ സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും വീക്കം കുറയ്ക്കാനും സഹായിക്കും.
മഞ്ഞള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ഗ്രീന്‍ ടീ മഞ്ഞളും ഡാര്‍ക്ക് ചോക്ലേറ്റും ഗ്രീന്‍ ടീയും ഡിമെന്‍ഷ്യക്ക് എതിരായ പോരാട്ടത്തില്‍ ശരീരത്തിനു കരുത്തേകും. മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്. തലച്ചോറിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതാണ് ഇത്.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലേവനോയ്ഡുകള്‍, കഫീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
കുറഞ്ഞത് 70 ശതമാനം കൊക്കോ ഉള്ള ഡാര്‍ക്ക് ചോക്ലേറ്റാണ് ഏറ്റവും അഭികാമ്യം. കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ.
ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും. ദിവസവും 1-2 കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഉത്തമമാണ്.