ആവശ്യത്തിനു വെള്ളം ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി ആവശ്യത്തിന് വെള്ളം കുടിക്കണം. മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ ദിവസം 6-8 ഗ്ലാസ്സ് വെള്ളം കുടിക്കണം.
ശുചിയോടെ ഫ്രൂട്ട് ജ്യൂസുകൾ മഴക്കാലത്തും ഫ്രൂട്ട് ജ്യൂസുകള്‍ നല്ലതാണ്. എന്നാല്‍ അവ വൃത്തിയോടെയും ശുചിത്വത്തോടെയും വേണം തയ്യാറാക്കാന്‍. മഴക്കാലത്ത് കറിക്ക് ഉപയോഗിക്കുന്ന ഇലകളില്‍ ബാക്ടീരിയ, ഫംഗസ് ബാധ കൂടുതലായിരിക്കും.
അതിനാല്‍ ഇലകള്‍ നന്നായി കഴുകിയതിനുശേഷം മാത്രം പാകം ചെയ്യണം.
പുളിപ്പിച്ച ഭക്ഷണം പ്രോബയോട്ടിക്കുകളായ തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ഢലി, ദോശ എന്നിവ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
ഇഞ്ചിച്ചായ തുളസിച്ചായ, ഇഞ്ചിച്ചായ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം വേണ്ട. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍.
ആവിയിൽ വേവിച്ച ആഹാരം കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, വിവിധതരം സൂപ്പുകള്‍ (പച്ചക്കറി സൂപ്പ്, ചിക്കന്‍ സൂപ്പ്, ടൊമാറ്റോ സൂപ്പ്) എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
വിവരങ്ങൾക്കു കടപ്പാട്:
പ്രീതി ആർ. നായർ ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.