മുതിർന്നവരിൽ എക്സിമ ഉള്ള മുതിർന്നവരിലും, തണുപ്പ് മൂലം ചൊറിച്ചിൽ അധികമാവുകയും തൊലി വരണ്ടു കീറുകയുംചെയ്യും. അണുബാധയും ഫംഗസ് ബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ അസഹ്യമായാൽ ഉടൻതന്നെ ഒരു ത്വക്ക് രോഗ വിദഗ്ധനെ കാണേണ്ടതാണ്.
കൈക്കുള്ളിൽ കാണപ്പെടുന്ന ഡെർമറ്റൈറ്റിസ് ഈ രോഗം കൈകൾ എപ്പോഴും നനയുന്നവരിലാണു കാണുന്നത്. നനവുള്ള കാലാവസ്ഥയിൽ ഇത് അധികരിക്കും. കൈപ്പടങ്ങളുടെ പുറംചർമത്തിലും ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകും. വിരലുകളുടെ അറ്റങ്ങൾ വീണ്ടുകീറുകയും ചെയ്യും. രോഗ ലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനു മുമ്പ് വൈദ്യസഹായം തേടണം.
മുൻകരുതൽ കൈകൾ ഇർപ്പരഹിതമായി സൂക്ഷിക്കുക, സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടുക എന്നിവ ഫലപ്രദമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ശ്രീരേഖ പണിക്കർ കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം ,എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം