ഡെന്റൽ ഫ്ലോസ് പല്ലു തേക്കുന്നതിനൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് ഫ്ലോസിംഗ്. ഫ്ലോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്കിടയിലുള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്. പലതരത്തിലുള്ള ഫ്ലോസുകൾ പല രീതിയിൽ ലഭ്യമാണ്.
ഇത് ഡെന്റൽ പ്ലാക്കിനെയും ഭക്ഷണ അവശിഷ്ടങ്ങളെയും പൂർണമായും നീക്കം ചെയ്യുന്നു. പ്രത്യേകിച്ച് നാരുകൾ, മാംസ അവശിഷ്ടങ്ങൾ... ഇവ എടുത്തു മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫ്ലോസിംഗ്.
പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോടു ചേർന്നാണ് ഇരിക്കുന്നത്. ഈ ഭാഗത്തു
ബ്രഷുകൾ എത്തുന്നില്ല, ഫ്ലോസിംഗും ബ്രഷിംഗും കൂടെ ചേരുമ്പോൾ സമ്പൂർണ ഹോം ക്ലീനിംഗ് ആകുന്നു.
ഫ്ലോസ് പിക് ഡെന്റൽ ഫ്ലോസിനോടൊപ്പം ടൂത്ത്പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ലോസുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള ഫ്ലോസുകൾ ഒരു പ്രാവശ്യം ഉപയോഗത്തിനുശേഷം കളയേണ്ടതാണ്.
പല്ലിന്റെ ഇട കുത്തുന്ന രീതി ശരിയല്ല എങ്കിൽ പല്ലുകൾക്കിടയിലെ എല്ല് നഷ്ടപ്പെടുത്താനും അവിടെ സ്ഥിരമായി സ്പെയ്സ് ഉണ്ടാകാനും കാരണമാകും.
വിവരങ്ങൾ -
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903.