ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍, രക്തയോട്ടം, മസ്കുലര്‍ സിസ്റ്റം എന്നിവയെല്ലാം തലച്ചോറാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ "ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവം' എന്ന് ചിലര്‍ തലച്ചോറിനെ വിശേഷിപ്പിക്കുന്നു.
തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ സെറോടോണിന്റെ അളവ് വര്‍ധിപ്പിച്ചാണ് വിഷാദത്തെ ചികിത്സിക്കുന്നത്. ഇത് ലൈംഗിക അപര്യാപ്തയ്ക്ക് കാരണമാകുന്നു. ലൈംഗിക പ്രതികരണത്തിന്റെ ആദ്യ ഘടകമായ ഉത്തേജനത്തിന് കാരണമാകുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഒന്നാണ് സെറോടോണിന്‍.
സെറോടോണ്‍ വര്‍ധിക്കുന്നത് ഒരാള്‍ക്ക് മാനസികമായി സുഖം നല്‍കും. എന്നാല്‍, അത് കാമാസക്തിയെ ഇല്ലാതാക്കും.
പരിഹാരമായി എന്തു ചെയ്യാം ശാരീരിക ഉത്തേജനത്തിനും രതിമൂര്‍ച്ഛയ്ക്കും വേണ്ടത് ജനനേന്ദ്രിയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുക എന്നതാണ്. വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നവരാണെങ്കില്‍ പ്രശ്ന പരിഹാരത്തിനായി ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും ഉത്തമം.
എല്ലാവര്ക്കും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകാറില്ല എന്നതും ശ്രദ്ധേയം. ലൈംഗിക അപര്യാപ്തതയ്ക്കുള്ള മരുന്നുകള്‍ ചിലപ്പോള്‍ രക്തക്കുഴലുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
കൃത്യമായ സോഷ്യല്‍ ഇടപെടലിലൂടെയും വ്യായാമത്തിലൂടെയും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി, വിഷാദത്തില്‍നിന്ന് മുക്തമാകുക എന്നതാണ് ഏറ്റവും പ്രധാനം.
മാത്രമല്ല, ശരീയായ രീതിയില്‍ വ്യായാമത്തിലൂടെ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തിയാല്‍ ലൈംഗിക കരുത്ത് വര്‍ധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.