പുകവലി നിർത്താം, ശ്വാസകോശം സംരക്ഷിക്കാം
‘പു​ക​യില ഉത്പന്നങ്ങളുടെ ഉപയോഗവും ശ്വാസകോശത്തിന്‍റെ ആരോഗ്യവും’ എ​ന്ന വിഷയത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ക​യി​ല വി​രു​ദ്ധ​ദി​നാച​രണം. ഗുരുതര ശ്വാസകോശ രോഗങ്ങൾ മുതൽ കാൻസറിനുവരെ പുകവലി കാരണമാകുന്നു. ശ്വാസകോശ അർബുദത്തിന്‍റെ മുഖ്യകാരണം പുകവലിയാണ്. തൊഴിലിടങ്ങളിലെയും വീടുകളിലെയും മറ്റും പരോക്ഷ പുകവലിയും ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്നു. പരോക്ഷ പുകവലി കൊച്ചു കുട്ടികളിൽ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്‌മ എന്നിവയ്ക്കു കാരണമാകുന്നു. ശ്വാസകോശത്തെ തകർക്കുന്ന ക്ഷയരോഗത്തിന്‍റെ തീവ്രത വർധിപ്പിക്കുന്നതിനും പുകവലി കാരണമാകുന്നു. പുകയില ഉത്പന്നങ്ങൾ കത്തിക്കുന്പോൾ അന്തരീക്ഷത്തിൽ കലരുന്ന പുകയിൽ 7000ൽ പരം രാസവസ്തുക്കൾ. ഇതിൽ 69 തരം രാസവസ്തുക്കൾ കാൻസറിന് ഇടയാക്കുന്നു. ഇത്തരം പുക കലർന്ന വായു ശ്വസിക്കുന്നത് ശ്വാസകോശ അർബുദം, വിവിധതരം ഗുരുതര ശ്വാസകോശ രോഗങ്ങൾ, ശ്വാസ കോശത്തിന്‍റെ പ്രവർത്തനക്ഷമത കുറയൽ എന്നിവയ്ക്കു കാരണമാകുന്നു. പോർട്ടബിൾ ഓക്സിജൻ മാസ്ക്കുമായി ജീവിക്കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തിൽ വർധിച്ചിരിക്കുന്നു. അതു കണ്ടില്ലെന്നു നടിക്കാനാവില്ല.

"സു​ര​ക്ഷി​ത​' പു​ക​വ​ലി ‍‍? അങ്ങനെയൊന്നില്ല

സി​ഗ​ര​റ്റ്, സി​ഗാ​ർ, പൈ​പ്പ്, ഹൂ​ക്ക...​ഏ​ത് ഉ​പ​യോ​ഗി​ച്ചാ​ലും പു​കവലിയുടെ ദോ​ഷ​ഫ​ല​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​യി​ല്ല. ഒ​രേ​ത​രം രാ​സ​വ​സ്തു​ക്ക​ൾ തന്നെ എല്ലാറ്റിലും. സി​ഗാ​റി​ൽ സി​ഗ​ര​റ്റി​ലു​ള്ള​തി​ല​ധി​കം കാ​ർ​സി​നോ​ജ​നു​ക​ളും വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളും ടാ​റുമുണ്ട്. ഹൂ​ക്ക പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നേ​രിട്ടു സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ എ​ത്തു​ന്ന​തി​ലും അ​ധി​ക​അ​ള​വി​ൽ പു​ക ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു.

പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ

മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കൊപ്പം നമ്മു​ടെ കുട്ടി​ക​ളും അവയ്ക്ക് അ​ടി​മ​ക​ളാവു​ക​യാ​ണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാ​ലും കൂട്ടി​യു​ള്ള മു​റു​ക്ക്്, പാ​ൻ​പ​രാ​ഗ്, ത​ന്പാ​ക്ക്... തു​ട​ങ്ങി​യ പു​ക​യി​ല്ലാ​ത്ത (smokeless tobacco) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​നാ​ശ​കാ​രി​ക​ൾ ത​ന്നെ.

നിക്കോട്ടിനും കാർബൺ മോണോക്സൈഡും

പു​ക​യി​ല​യി​ലു​ള്ള നി​ക്കോട്ടി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പു​ക​വ​ലി​ക്ക് അ​ടി​മ​യാ​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് പു​ക​യി​ലു​ള്ള കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​ർ​ന്നു കാ​ർ​ബോ​ക്സി ഹീ​മോ​ഗ്ലോ​ബി​നാകുന്നു. ഓ​ക്സി​ജ​നു ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു. ര​ക്ത​ത്തി​ൽ നി​ന്ന് കോ​ശ​ങ്ങ​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ​യാ​കു​ന്നു.

പുകവലിയും ഹൃദയരോഗങ്ങളും

പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കും സ്ട്രോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. ഇ​തു ര​ണ്ടും മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കാം എ​ന്ന​തും വി​സ്മ​രി​ക്കാ​വ​ത​ല്ല. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം ക​ഴി​ഞ്ഞാ​ൽ പു​ക​വ​ലി​ക്കാ​ത്ത​വ​ർ​ക്കു ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ മൂ​ല​മുണ്ടാകാവുന്ന മ​ര​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണം പ​രോ​ക്ഷ​പു​ക​വ​ലി​യെന്നു വി​ദ​ഗ്ധ​ർ. ലോ​ക​മെ​ന്പാ​ടും പു​ക​വ​ലി മൂ​ലം വ​ർ​ഷം​തോ​റും 70 ല​ക്ഷം പേ​ർ മ​രി​ക്കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്. അ​തി​ൽ ത​ന്നെ 9 ല​ക്ഷം പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​കു​ന്ന​ത് പ​രോ​ക്ഷ​പു​ക​വ​ലി​യാ​ണ്.

പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ-

* വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മു​ഖ്യ​കാ​ര​ണം
* ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​കു​ന്ന​തി​നും അ​വ​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത (സ്ട്രോ​ക്ക്സാ​ധ്യ​ത) * രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു. ന്യു​മോ​ണി​യ, ആ​സ്ത്്മ, ക്ഷ​യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശരോഗങ്ങൾക്കു ​വർധിച്ച സാ​ധ്യ​ത.
പുകവലി: പഠനങ്ങൾ പറയുന്നത്-
* പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹ​വും പു​ക​വ​ലി​യും തമ്മി​ൽ ബ​ന്ധ​മു​ണ്ട്.
* പു​ക​വ​ലി സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

* പു​ക​വ​ലി പു​രു​ഷന്മ​ാരു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കു​ന്നു.

സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീക​ളി​ൽ പു​ക​വ​ലി വ​ർ​ധി​ക്കു​ന്ന​താ​യി പഠനങ്ങൾ. 20 വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ നി​ര​ക്കി​ലെ വ​ർ​ധ​ന ഏ​ക​ദേ​ശം 30 ഇ​രട്ടി​യി​ല​ധി​കം.ലൈ​റ്റ് സി​ഗ​ര​റ്റ്, സി​ഗ​ര​റ്റ്സ് ഫോ​ർ ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ സ്ത്രീ​ക​ളെയും ടെക്കികളെയും ല​ക്ഷ്യ​മാ​ക്കി​യും സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ൾ (ഇ ​സി​ഗ​ര​റ്റ് - ​ഇ​ല​ക്്ട്രോ​ണി​ക് സി​ഗ​ര​റ്റ് - ഉൾപ്പെടെ) വി​പ​ണി​യി​ലു​ണ്ട്.

ഗർഭിണികൾ പുകവലിച്ചാൽ

ഗ​ർ​ഭ​മ​ല​സ​ൽ, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം, പ്ലാ​സ​ൻ​റ​യു​മാ​യി ബ​ന്ധ​പ്പെട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു സാധ്യത.

പുകവലിയും കാൻസറും

കാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു.
* അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും.
* സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ .

* ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ​ കാൻസർ സൂചനകൾ
പു​ക​വ​ലി​ക്കാ​ർ​ക്ക് നി​ര​വ​ധി അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ കിട്ടാ​റു​ണ്ട്. അപ്പോഴെ​ങ്കി​ലും പു​ക​വ​ലി നി​ർ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ൽ അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും.
ഈ​സോ​ഫാ​ഗ​സ്, ആ​മാ​ശ​യം
* വി​ശ​പ്പി​ല്ലാ​യ്മ * ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു വി​ഷ​മം
ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ
* ക​ഴു​ത്തി​ൽ ത​ടി​പ്പു​ക​ൾ, മു​ഴ​ക​ൾ ശ്വാസകോശ അർബുദം
* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ, *ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.

പരോക്ഷപുകവലി

സി​ഗ​ര​റ്റിന്‍റെ പു​ക​യു​ന്ന അ​ഗ്ര​വും വായുവിൽ ക​ല​രു​ന്ന വി​ഷ​ലി​പ്ത​മാ​യ പു​ക​യും പു​ക വ​ലി​ക്കാ​ത്ത​വ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. * സ്ട്രോ​ക്ക്, ഹൃ​ദ​യാ​ഘാ​തം, കൊ​റോ​ണ​റി ഹാ​ർട്ട് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത പു​ക​വ​ലി​ക്കുന്നവരുടെ മ​ക്ക​ൾ​ക്ക്
ചു​മ, ശ്വാ​സം​മു​ൽ, ആ​സ്ത്്മ, ന്യു​മോ​ണി​യ, ബ്രോ​ങ്കൈ​റ്റി​സ്, ചെ​വി​യി​ൽ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത

ഗ​ർ​ഭി​ണി​ക​ൾ പുക ശ്വസിച്ചാൽ

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ഗ​ർ​ഭി​ണി​ക​ൾ അ​വ​യി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ക്കാ​നാ​നി​ട​യാ​കു​ന്ന​തും. * ന​വ​ജാ​ത​ശി​ശു​വി​നു തൂ​ക്ക​ക്കു​റ​വ്, വി​വി​ധ​ത​രം ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ * സ​ഡ​ൻ ഇ​ൻ​ഫ​ൻ​റ് ഡെ​ത്ത് സി​ൻ​ഡ്രം (​എ​സ്ഐ​ഡി​എ​സ്)
പ​റ​യു​ം​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല പു​ക​വ​ലി ഉപേക്ഷിക്കൽ. പ​ക്ഷേ, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തു പ്ര​യാ​സ​മു​ള​ള കാ​ര്യ​മ​ല്ല. പു​ക​വ​ലി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പ്രി​യ​പ്പെ​വ​രു​ടെ​കൂ​ടി ആ​രോ​ഗ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാം. സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. പുകവലി നിർത്താൻ വേണ്ടത് ഒന്നുമാത്രം - വിൽപവർ(ഉറച്ച തീരുമാനം - ഇച്ഛാശക്തി). തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്പോ​ഴാ​ണ് ഒ​രാ​ൾ ഹീ​റോ ആ​കു​ന്ന​ത്. തെ​റ്റു തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്തോ​ളം വ​ലി​യ ഒ​രു സീ​റോ ത​ന്നെ. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​ർ​ത്താം. ന​മു​ക്കും ഹീ​റോ​യാ​വാം.

വിവരങ്ങൾ:

ഡോ. തോമസ് വർഗീസ് MS FICS(Oncology) FACS
സീനിയർ കൺസൽട്ടന്‍റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി & പ്രസിഡന്‍റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ- 9447173088

തയാറാക്കിയത് - ടിജിബി