മാസ്ക് ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Wednesday, June 17, 2020 3:20 PM IST
1. മൂക്കും വായും പൂർണമായും മറയത്തക്കരീതിയിൽ വിടവുകൾ ഉണ്ടാകാത്ത രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഒരാൾ ഉപയോഗിച്ച മാസ്കുകൾ മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല.
2. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്കിൽ കൈകൊണ്ട് തൊടാൻ പാടില്ല. അബദ്ധവശാൽ തൊട്ടാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
3. ഉപയോഗിച്ച മാസ്കുകൾ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
4. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചു കളയുകയോ ബ്ലീച്ചിംഗ് ലായനിയിലിട്ട് അണുവിമുക്തമാക്കിയ ശേഷം കുഴിച്ചുമൂടുകയോ
ചെയ്യുക.
5. ധരിക്കുന്പോൾ മൂക്കിനു മുകളിലും താടിക്കു താഴ്ഭാഗത്തും എത്തുന്ന തരത്തിൽ ആദ്യം മുകൾഭാഗത്തെ കെട്ടും(ചെവിക്കു മുകളിലൂടെ) രണ്ടാമത് താഴ്ഭാഗത്തെ കെട്ടും ഇടുക.(ചെവിക്കു താഴെക്കൂടി).
6. അഴിച്ചുമാറ്റുന്പോൾ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീടു മുകൾഭാഗത്തെ കെട്ടും നീക്കം ചെയ്യുക.
7. അഴിച്ചുമാറ്റിയ ശേഷം നമ്മുടെ ശരീരത്തിൽ സ്പർശിക്കാതെ നശിപ്പിക്കുക.
8. നനവുണ്ടായാലോ മാസ്ക് വൃത്തിഹീനമെന്നു തോന്നിയാലോ ഉടൻ നശിപ്പിക്കണം.
9.ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്ക് കഴുത്തിലേക്കു താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.
10. സംസാരിക്കുന്പോൾ മുഖാവരണം താഴ്ത്തേണ്ട ആവശ്യമില്ല.
11. കോട്ടണ് തുണികൊണ്ടു മാത്രമേ തുണി മാസ്കുകൾ നിർമിക്കാൻ പാടുള്ളൂ.
12. പുറത്തുനിന്നു വാങ്ങുന്ന തുണിമാസ്കുകൾ കഴുകി, ഉണക്കി, ഇസ്തിരിയിട്ട ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
പ്രമേഹമുള്ളവർ കൂടുതൽ കരുതലുകൾ സ്വീകരിക്കുക; ആശങ്ക വേണ്ട, ജാഗ്രത മതി
പ്രമേഹരോഗിയെ കൊറോണ വൈറസ് ബാധിച്ചാൽ
- രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടും.
- അമിത അളവിലുള്ള ഗ്ലൂക്കോസ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിക്കും. അങ്ങനെ
വൈറസ് ബാധ ഗുരുതരമാകും
- കാലപ്പഴക്കം ചെന്ന പ്രമേഹമാണെങ്കിൽ ചികിത്സ ഗുരുതരം
കൈ കഴുകി കോവിഡിനെ തുരത്താം
കോവിഡ് ബാധിതരിൽ നിന്നു വൈറസ് വ്യാപിച്ച പ്രതലങ്ങളിൽ നാം സ്പർശിച്ചേക്കാം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് 20 സെക്കൻഡ് കൈ കഴുകുന്നതിലൂടെ കൊറോണ വൈറസിനെ നമുക്കു നശിപ്പിക്കാനാവും
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ ആരോേഗ്യ കേരളം - ആലപ്പുഴ& സംസ്ഥാന ആരോഗ്യ വകുപ്പ്.