പ്രമേഹം നിയന്ത്രിച്ചാൽ നിങ്ങളും സാധാരണ വ്യക്തിയെപ്പോലെ...
പ്ര​മേ​ഹം പോ​ലെ​യു​ള്ള ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ള്‍ മാ​ന​സി​കാ രോ​ഗ്യ​ത്തെ ചി​ല​പ്പോ​ള്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. ഇ​ത് പ്ര​മേ​ഹം കൂ​ടു​ത​ല്‍ തീ​വ്ര​മാ​യിത്തീരാ​ന്‍ വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യും. വി​ഷാ​ദ​രോ​ഗ​മാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. പ്ര​മേ​ഹ​വും വി​ഷാ​ദ​വും ഒ​ത്തു​ചേ​രു​മ്പോ​ള്‍ മ​റ്റു​രോ​ഗ​ങ്ങ​ള്‍, അ​ണു​ബാ​ധ​ക​ള്‍ എ​ന്നി​വ (ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡും) പ്ര​മേ​ഹ​ബാ​ധി​ത​ര്‍​ക്ക് പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​ക്കു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ക​രു​ത​ലു​ണ്ടാ​വ​ണം. വി​ഷാ​ദ​രോ​ഗം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്ക​ണം. ആ​വ​ശ്യം വ​ന്നാ​ല്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സേ​വ​നം സ്വീ​ക​രി​ക്കു​ക​യും വേ​ണം.

പ്ര​മേ​ഹ​ബാ​ധി​ത​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട മറ്റു ചില കാ​ര്യ​ങ്ങ​ള്‍...

* മാ​ന​സി​കസ​മ്മ​ര്‍​ദം ഒഴി​വാ​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും അ​വ​ര​വ​ര്‍​ക്ക് ഇ​ണ​ങ്ങു​ന്ന മാ​ര്‍​ഗങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. സ​മാ​ധാ​ന​ത്തോ​ടെ ഇ​രി​ക്കാ​ന്‍ സ്വ​യം പ​രി​ശീ​ലി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​തി​നാ​യി പ്രൊ​ഫ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല​റെ സ​മീ​പി​ക്കാം.

* പു​ക​വ​ലി​ക്കു​ന്ന പ്ര​മേ​ഹ ബാ​ധി​ത​ല്‍ ഒ​രു കാ​ര്യം മ​ന​സി​ലാ​ക്ക​ണം. നി​ങ്ങ​ള്‍ തീ​കൊ​ണ്ട് ക​ളി​ക്കു​ക​യാ​ണ്. പു​ക​വ​ലി നി​ങ്ങ​ളു​ടെ വൃ​ക്ക​ക​ളെ ന​ശി​പ്പി​ക്കും. ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹ​ത്തി​നു ത​ട​സമു​ണ്ടാ​ക്കും. ഡ​യാ​ലി​സി​സും ഹൃ​ദ​യാ​ഘാ​ത​വും നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. മാ​ത്ര​മ​ല്ല, കൊ​റോ​ണ​വൈ​റ​സി​ന് അ​തി​വേ​ഗം നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റി അ​ണു​ബാ​ധ​യു​ണ്ടാ​ക്കാ​ന്‍ നി​ങ്ങ​ള്‍ വ​ഴി​യൊ​രു​ക്കു​ക​യു​മാ​ണ്. ഒ​രു സം​ശ​യ​വും വെ​ണ്ട, ഇ​പ്പോ​ള്‍ ത​ന്നെ പു​ക​വ​ലി മ​തി​യാ​ക്കി​ക്കൊ​ള്ളു​ക.
* ശ​രീ​ര​ത്തി​ല്‍ നി​ര്‍​ജ്ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​ന്‍ മ​റ​ക്ക​രു​ത്.

* തെ​ര്‍​മോ​മീ​റ്റ​ര്‍ വാ​ങ്ങി ശ​രീ​ര​ത്തി​ന്‍റെ ഉ​ഷ്മാ​വ് സ്വ​യം പ​രി​ശോ​ധി​ക്കാം.

* സാ​ധ​ന​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി ഷെ​യ​ര്‍ ചെ​യ്യ​രു​ത്.

* എ​ല്ലാ​വ​രെ​യും പോ​ലെ സാ​മൂ​ഹി​ക അ​ക​ലം (ര​ണ്ട് ക​യ്യ​ക​ലം ദൂ​രം) പാ​ലി​ക്ക​ണം. വാ​യുസ​ഞ്ചാ​ര​മി​ല്ലാ​ത്ത​തും ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തു​മാ​യ മു​റി​ക​ള്‍, സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. വീ​ടി​നു​ള്ളി​ല്‍ ക​ഴി​യു​ക. പു​റ​ത്തു​പോ​കു​മ്പോ​ള്‍ എ​പ്പോ​ഴും മാ​സ്ക് ധ​രി​ക്കു​ക.


* ഇ​ട​വി​ട്ട്‌ സോ​പ്പ് ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കു​ക/ ഹാ​ന്‍​ഡ് സാ​നി​റ്റൈസ​ര്‍ ഉപയോ​യി​ക്കു​ക. മു​ഖ​ത്ത് തൊ​ടു​ന്ന​ത് ഒ​ഴിവാ​ക്കു​ക.

* വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന മൃ​ഗ​ങ്ങ​ളുമായി (പൂ​ച്ച, നാ​യ) ഇ​ട​പ​ഴ​കു​മ്പോ​ള്‍ മാ​സ്ക് ധ​രി​ക്ക​ണം. അ​വ​യെ സ്പ​ര്‍​ശി​ച്ച ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ ക​ഴു​ക​ണം.

* പ​നി, തു​മ്മ​ല്‍, മൂ​ക്കുചീ​റ്റ​ല്‍ എ​ന്നി​വ​യു​ണ്ടെ​ങ്കി​ല്‍ വീ​ട്ടി​ല്‍ ത​ന്നെ​യി​രി​ക്കു​ക. അ​ല​ക്ഷ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ജ​ല​ദോ​ഷം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​ന്‍ ഇ​ട​വ​രു​ത്ത​രു​ത്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ബ​ന്ധ​പ്പെ​ടു​ക. അ​വ​രു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ഡോ​ക്ട​റു​ടെ അ​ടു​ത്തോ ആ​ശു​പ​ത്രി​യി​ലോ പോ​വു​ക.

* എ​ല്ലാ പ​നി​യും ചു​മ​യും കോ​വി​ഡ് അ​ല്ല. പ​ക്ഷേ, അ​ത് സ്വ​യം തീ​രു​മാ​നി​ക്ക​രു​ത്. എ​പ്പോ​ഴും നി​ങ്ങ​ളു​ടെ ചു​റ്റും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ണ്ടാ​വും. അ​വ​രെ വി​ളി​ക്കാ​ന്‍ ഒ​രു മ​ടി​യും
ഉ​ണ്ടാ​ക​രു​ത്.

* യാ​ത്ര ചെ​യ്യേ​ണ്ടി വ​രി​ക​യാ​ണെ​ങ്കി​ല്‍ നി​ങ്ങ​ളു​ടെ സ​ഞ്ചാ​രം, താ​മ​സം, ഔ​ഷ​ധ​ങ്ങ​ള്‍, ഇ​ന്‍​സു​ലി​ന്‍ കുത്തിവയ്പ് എ​ന്നി​വ ന​ന്നാ​യി പ്ലാ​ന്‍ ചെ​യ്യ​ണം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സ് കു​റ​യു​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ചും പ​രി​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ന​ന്നാ​യി മ​ന​സി​ലാ​ക്ക​ണം.

* പ്ര​മേ​ഹം നി​യ​ന്ത്രി​ച്ചു നി​ർത്തി​യി​രി​ക്കു​ന്ന വ്യ​ക്തി ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​യെ​പ്പോ​ലെ​യാ​ണെ​ന്ന് മ​റ്റാ​രേ​ക്കാ​ള്‍ നി​ങ്ങ​ള്‍ ന​ന്നാ​യി അ​റി​യ​ണം. ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ആ​ത്മ​വി​ശ്വാ​സം
കാ​ത്തു​സൂ​ക്ഷി​ക്ക​ണം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ,
ആരോഗ്യകേരളം, വയനാട്