ചൈ​ന​യി​ല്‍ ഐ​സ്ക്രീ​മി​ല്‍ കൊ​റോ​ണ വൈ​റ​സ്
ബീ​ജി​ംഗ്: ചൈ​ന​യി​ല്‍ നി​ർ​മി​ച്ച ഐ​സ്ക്രീ​മി​ല്‍ കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

വ​ട​ക്ക​ന്‍ ടി​ന്‍​ജി​ന്‍ പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം. ടി​ന്‍​ജി​ന്‍ ദാ​ക്കി​യോ​ഡോ ഫു​ഡ് ക​ന്പ​നി നി​ര്‍​മി​ച്ച ഐ​സ്ക്രീ​മി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന് പ്ര​മു​ഖ ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഐ​സ്ക്രീ​മി​ല്‍ കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് 2,089 പെ​ട്ടി ഐ​സ്ക്രീ​മു​ക​ള്‍ ക​ന്പ​നി ന​ശി​പ്പി​ച്ചു. 4,836 ഐ​സ്ക്രീം ബോ​ക്സു​ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഐ​സ്ക്രീം വാ​ങ്ങി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഇ​തോ​ടൊ​പ്പം ക​ന്പ​നി​യി​ലെ 1,600 ജീ​വ​ന​ക്കാ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ കോ​വി​ഡ് ടെ​സ്റ്റി​നും വി​ധേ​യ​മാ​ക്കി. ഇ​തി​ല്‍ 700 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഐ​സ്ക്രീ​മി​ല്‍ കൊ​റോ​ണ വൈ​റ​സി​ന് കൂ​ടു​ത​ല്‍ സ​മ​യം നി​ല നി​ല്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​നു​മാ​നം . കോ​വി​ഡ് ബാ​ധി​ച്ച ആ​രി​ല്‍ നി​ന്നെ​ങ്കി​ലു​മാ​വും വൈ​റ​സ് ഐ​സ്ക്രീ​മി​ലെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം.