ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​ർ, സ​ർ​ജ​റി ക​ഴി​ഞ്ഞ​വ​ർ മ​ധു​രം എ​ത്ര​ത്തോ​ളം ക​ഴി​ക്കാം?
Thursday, February 4, 2021 5:54 PM IST
ഹൃ​ദ​യാ​ഘാ​തം വ​ന്ന​വ​ർ, സ​ർ​ജ​റി ക​ഴി​ഞ്ഞ​വ​ർ എ​ന്നി​വ​ർ​ക്ക് പ്ര​മേ​ഹ​മി​ല്ലെ​ങ്കി​ൽ ചാ​യ​യ്ക്ക് മി​ത​മാ​യ തോ​തി​ൽ പ​ഞ്ച​സാ​ര ചേ​ർ​ത്തു ക​ഴി​ക്കാം. വ​ല്ല​പ്പോ​ഴും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ മി​ത​മാ​യി ക​ഴി​ക്കാം. എ​ന്നാ​ൽ അ​തു ശീ​ല​മാ​ക്ക​രു​ത്.

എ​ന്നാ​ൽ എ​ത്ര​ത്തോ​ളം പ​ഞ്ച​സാ​ര ക​ഴി​ക്കാം എ​ന്ന​തു തീ​രു​മാ​നി​ക്കു​ന്ന​ത് വ​ണ്ണ​മു​ള്ള ആ​ളോ​ണോ മെ​ലി​ഞ്ഞ ആ​ളാ​ണോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്. വ​ണ്ണ​മു​ള്ള ആ​ളു​ക​ളോ​ടു പ​ഞ്ച​സാ​ര ക​ഴി​ക്കാ​ൻ നി​ർ​ദേ​ശി​ക്കാ​റി​ല്ല. എ​ന്നാ​ൽ വ​ണ്ണം കു​റ​ഞ്ഞ​വ​രോ​ട് മ​റ്റു രോ​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ വ​ല്ല​പ്പോ​ഴും ക​ഴി​ക്കാം എ​ന്നു പ​റ​യാ​റു​ണ്ട്.

അ​താ​യ​തു വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് എ​ത്ര​ത്തോ​ളം പ​ഞ്ച​സാ​ര ക​ഴി​ക്കാം എ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഒ​രു നു​ട്രീ​ഷ​നി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്ര​ത്തോ​ളം മ​ധു​രം ക​ഴി​ക്കാം എ​ന്നു തീ​രു​മാ​നി​ക്കാം.


പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി ക​ലോ​റി

പ​ഞ്ച​സാ​ര​യു​ടെ അ​മി​തോ​പ​യോ​ഗ​മാ​ണ് അ​മി​ത​ഭാ​ര​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. എ​ന​ർ​ജി കി​ട്ടു​മെ​ന്ന ന്യാ​യം പ​റ​ഞ്ഞ് പ​ഞ്ച​സാ​ര കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്. പ​ഞ്ച​സാ​ര​യി​ലു​ള്ള​ത് എം​റ്റി(​ശൂ​ന്യം) ക​ലോ​റി​യാ​ണ്. അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. വെ​റും ക​ലോ​റി മാ​ത്രം. അ​ധി​ക​മാ​യു​ള്ള ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ അ​തു കൊ​ഴു​പ്പാ​യി മാ​റും. പ​ഞ്ച​സാ​ര ക​ഴി​ച്ചാ​ൽ ഇ​ൻ​സ്റ്റ​ൻ​റ് ആ​യി എ​ന​ർ​ജി കി​ട്ടു​മെ​ങ്കി​ലും അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഗു​ണ​ത്തേ​ക്കാ​ൾ ദോ​ഷ​മാ​ണു കൂ​ടു​ത​ൽ.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​ത​മോ​ഹ​ൻ,
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്