* നാഡികളുടെ തകരാറുൾപ്പെടെയുള്ള പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകൾക്കും ഏറ്റവും വലിയ അപകടസാധ്യതാ ഘടകമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ പ്രമേഹ ന്യൂറോപ്പതിയുടെ അപകടസാധ്യത കാര്യമായി തന്നെ വർധിച്ചുവന്നേക്കാം.
വൃക്കനാശത്തിനു സാധ്യത * പ്രമേഹം വൃക്കകൾക്ക് നാശമുണ്ടാക്കാം, ഇത് രക്തത്തിലെ വിഷവസ്തുക്കളെ വർധിപ്പിക്കുകയും നാഡികളുടെ തകരാറിന് കാരണമാവുകയും ചെയ്യും.
* ബോഡി മാസ് സൂചിക ( BMI) 24 ൽ കൂടുതലുള്ളത് പ്രമേഹ ന്യൂറോപ്പതി വരാനുള്ള സാധ്യത വർധിപ്പിക്കും.
പുകവലിക്കാരിൽ സംഭവിക്കുന്നത് പുകവലി ധമനികളെ സങ്കുചിതമാക്കുകയും കഠിനമാക്കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ കാലുകളിലേക്കുള രക്തയോട്ടം കുറയ്ക്കുന്നു. ഇത് മുറിവുകളെ സുഖപ്പെടുത്തുന്നത് കൂടുതൽ പ്രയാസകരമാക്കുകയും പെരിഫറൽ ഞരമ്പുകളുടെ സമഗ്രതയെ നശിപ്പിക്കുകയും ചെയ്യുന്നു. (തുടരും)
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]