നൈമിഷികമായ സംതൃപ്തിയും സന്തോഷവുമാണ് എല്ലാവരുടെയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ ത്യന്തികമായി അത് ലഭിക്കുന്നില്ല എന്നതിനാലാണ് അവരുടെ ജീവിതത്തില്‍ അസന്തുഷ്ടത ഉണ്ടാകുന്നത്.
ജീവിതം അർഥപൂർണമാക്കാം ലോകപ്രശസ്ത സൈക്യാട്രിസ്റ്റായ Viktor Frankl ഇതിനെക്കുറിച്ച് വളരെ വിശദമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം
അര്‍ഥവത്തായി നയിക്കുന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രേരണയാകേണ്ടത്. മറ്റുള്ളവരല്ല നമ്മുടെ സന്തോഷം തീരുമാനിക്കുന്നത്.
നമ്മുടെ ഉള്ളില്‍ നിന്നുമാണ് ആ സംതൃപ്തി വരേണ്ടതെന്നുള്ള തിരിച്ചറിവ് ജീവിതത്തെ അര്ഥവത്താക്കുന്നു. നമ്മുടെ കടമകളും ഉത്തരവാദിത്വവും ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴാണ് ഈ സംതൃപ്തി നമ്മളിലൂടെ ലഭിക്കുന്നത്.
വ്യക്തിബന്ധത്തിൽ വിശ്വാസ്യത രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ വിശ്വാസം എന്നത് അത്യന്താപേക്ഷിതമാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകള്‍ സത്യസന്ധവും ആത്മാര്‍ഥവും ആകുന്നതു വഴി വിശ്വാസം നിലനിര്‍ത്താനും വികസിപ്പിക്കാനും സാധിക്കുന്നു. നമ്മുടെ പ്രവൃത്തികളും വാക്കുകളും എല്ലാം തന്നെ അര്‍ഥവത്തായ പാതയിലൂടെ കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുടുംബം തന്നെ ഒന്നാമത് സ്ക്രീന്‍ ടൈം കുറച്ച്, മറ്റു പ്രവര്‍ത്തികളില്‍ പങ്കെടുക്കുകയും കുടുംബവുമായി സമയം ചെലവഴിക്കുകയും ചെയ്യുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മസംതൃപ്തി കൂടുന്നു. ഇത്തരത്തില്‍ ജീവിതം ക്രമീകരിക്കുകയാണെങ്കില്‍ അര്‍ഥപൂര്‍ണമായ, സന്തുഷ്ടമായ ജീവിതം നയിക്കാന്‍ ഈ തലമുറയ്ക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.
വിവരങ്ങൾ:
നിതിൻ എ.എഫ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുരം