* താനെന്തോ മഹാപരാധം ചെയ്തുവെന്നുറച്ചു വിശ്വസിക്കുക.
* തനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താത്പര്യമില്ലാതിരിക്കുക.
* കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല,
* ശ്രദ്ധയും ഏകാഗ്രതയും ഓർമയും കുറയുക
* ഉറക്കത്തിന്റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക
* മരണ ചിന്തകൾ(ചിലർ ശ്രമിച്ചും നോക്കും).
* ശരീരമാകെ വേദന, വിസർജനത്തിലും ലൈംഗികതയിലും തകരാറുകൾ...
എല്ലാം ഒരാളിൽ കാണണമെന്നില്ല അങ്ങനെ ധാരാളം ലക്ഷണങ്ങൾ കാണാം. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല.
പാരന്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോണ് വ്യതിയാനങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും വിഷാദം നമ്മളെ ബാധിക്കാം.
ഡിപ്രഷൻ പല തരം പഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോഡർ (തുടർ വിഷാദം)-
ചെറിയ ഏറ്റക്കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂടുതൽ നീണ്ടു നില്ക്കുന്ന വിഷാദമാണിത്. (തുടരും).
ഡോ: റ്റി.ജി. മനോജ് കുമാർ മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]