സോറിയാസിസ് പകരുമോ?
Thursday, September 22, 2022 12:40 PM IST
ഇ​പ്പോ​ൾ വ​ള​രെ സാ​ധാ​ര​ണ​മാ​യിക്കൊണ്ടി​രി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണു സോ​റി​യാ​സി​സ്. മാ​റ​ാരോ​ഗ​ത്തി​ന്‍റെ വ​കു​പ്പി​ലാ​ണ് ആ​ധു​നി​ക വൈ​ദ്യശാ​സ്ത്രം ഈ ​രോ​ഗ​ത്തെ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​

രോ​ഗം വ​രാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മ​ല്ല. ശ​രീ​രം സ്വ​യം ആ​ക്ര​മി​ക്കു​ന്ന ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ രോ​ഗ​മാ​യി​ ഇതു ക​രു​ത​പ്പെ​ടു​ന്നു.( റു​മ​ാറ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ്, ലൂ​പ്പ​സ്, സീ​ലി​യാ​ക് ഡി​സീ​സ്, മ​ൾ​ട്ടി​പ്പ​ിൾ സ്ക്ലീ​റോ​സി​സ് ​എ​ന്നി​ങ്ങ​നെ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ട്.)

വെള്ളി നിറമുള്ള ചെതുന്പലുകൾ പോലെ

ത​ണു​പ്പു കാ​ലാ​വ​സ്ഥ​യി​ലും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കൊ​ണ്ടും രോ​ഗം വർധിക്കാറുണ്ട്. സാ​ധാ​ര​ണ​ക്ക​ാരി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഇ​വ​രി​ൽ ത്വ​ക്കി​ലെ കോ​ശ​ങ്ങ​ൾ ധാ​രാ​ള​മാ​യി പെ​രു​കു​ന്നു.​ അ​വ ഒ​ത്തു ചേ​ർ​ന്നു പാ​ളി​ക​ളാ​യി, വെ​ളു​ത്തു വെ​ള്ളി നി​റ​മു​ള്ള ചെ​ത​ന്പ​ലു​ക​ൾ പോ​ലെ ഇ​ള​കിപ്പോ​കു​ന്നതാ​ണു ബാ​ഹ്യ ല​ക്ഷ​ണം.​ ത്വ​ക്കി​ലെ രോ​ഗ​ബാ​ധി​ത ഭാ​ഗ​ത്തി​നു ചു​റ്റും ചു​വ​പ്പു നി​റം കാ​ണാം. ചൊ​റി​ച്ചി​ലും പു​ക​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.

തലയിൽ മാത്രം ബാധിക്കുന്നതും...

സോ​റി​യാ​സി​സ് പ​ല​ഭാ​ഗ​ത്തും ബാ​ധി​ക്കാം. പ​ല​രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും വ​രാം. സോ​റി​യാ​സി​സ് വ​ൾ​ഗാ​രി​സ് എ​ന്ന വ്യാ​പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​വ, കു​ത്തു​ക​ൾ പോ​ലെ​യു​ള്ള​വ. (GUTT ATE PSORIASIS)). ശ​രീ​ര​ത്തി​ന്‍റെ മ​ട​ക്കു​ക​ളി​ൽ കാ​ണു​ന്ന ഇ​ൻവേഴ്സ് സോ​റി​യാ​സി​സ് (INVERSE PSORIASIS).

പ​ഴു​പ്പോ​ടു കൂ​ടി​യ പ​സ്റ്റു​ലാ​ർ സോ​റി​യാ​സി​സ്. കൂ​ട​ാതെ ന​ഖ​ത്തെ മാ​ത്രം ബാ​ധി​ക്കു​ന്ന​വ​യും സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന​വ​യും ത​ല​യി​ൽ മാ​ത്രം കാ​ണു​ന്ന​വ​യും കൈ​കാ​ല​ടി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന​വ​യും ഉ​ണ്ട്.

അലർജി പ്രശ്നമാകുമോ?

ത്വ​ക്കി​നു​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ, രോ​ഗാ​ണു ബാ​ധ​ക​ൾ, ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ ഫ​ല​ങ്ങ​ൾ എ​ന്നി​വ​യാലും ചി​ല അ​ല​ർജി​ക​ൾ കൊ​ണ്ടും രോ​ഗ​മു​ണ്ടാകാം, ​വർധി​ക്കാം.

ലേപനം ഉപയോഗിക്കുന്പോൾ

ബാ​ഹ്യ​ലേ​പ​ന​ങ്ങ​ൾ ത്വ​ക്കി​ന്‍റെ വ​ര​ൾ​ച്ച കു​റ​യാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും രാ​സ​വ​സ്തു​ക്ക​ൾ അ​ധി​കം അ​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​തെ “ ​തേ​ങ്ങ​ വെ​ന്ത വെ​ളി​ച്ചെ​ണ്ണ’’​പോ​ലെ നി​രു​പ​ദ്ര​വ​ക​ര​മാ​യ ലേ​പ​ന​ങ്ങ​ളാ​ണു ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗ​ത്തി​നു ന​ല്ല​ത്.


സോപ്പിന്‍റെ ഉപയോഗം...

ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കു​റ​യാ​തെ നോ​ക്കു​ക. സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക. പാ​ലു​ത്പ​ന്ന​ങ്ങ​ളും മാം​സാ​ഹാ​ര​ങ്ങ​ളൂം ചെ​മ്മീ​ൻ പോ​ലു​ള്ള ഷെ​ൽ​ ഫി​ഷു​ക​ളും അ​സു​ഖ​ങ്ങ​ൾ കൂ​ട്ടാം.
മ​ദ്യ​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക.​ ന​ന്നാ​യി ഉ​റ​ങ്ങു​ക.

അ​പ​ക​ർ​ഷ​ ബോ​ധം വേ​ണ്ട. ഇ​തു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രി​ല്ല. എ​ങ്കി​ലും, ഇ​തു രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ ഭീക​ര​മാ​ണ്. ​ രോ​ഗ​ത്തെ ഭ​യ​ക്കു​ന്തോ​റും വെ​റു​ക്കു​ന്തോ​റും ഇ​തു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ളു​ടെ കു​ഴ​പ്പം കൊ​ണ്ടു വ​ന്ന​ത​ല്ല രോ​ഗം എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സിലാ​ക്കു​ക.

ഹോമിയോപ്പതിയിൽ...

ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ന്‍റെ കാ​ഴ്ച്ച്പ്പാ​ട​നു​സ​രി​ച്ച് ഈ ​രോ​ഗം മാ​റ്റാ​ൻ പ​റ്റി​ല്ല. കു​റ​യ്ക്കാ​നേ ക​ഴി​യൂ . അ​തി​നാ​യി സ്റ്റി​റോ​യി​ഡു​ക​ൾ അ​ട​ങ്ങി​യ ഓ​യിന്‍റ്മെ​ന്‍റു​ക​ളും, അ​ൾ​ട്രാ വ​യ​ല​റ്റ്
ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ൽ​സ​ക​ളും ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ൽ ഹോ​മി​യോ​പ്പ​തി​യു​ടെ ചി​ന്താ​ഗ​തി വ്യ​ത്യ​സ്ത​മാ​ണ്. ജന്മ​നാ​യു​ള്ള രോ​ഗ​മ​ല്ല​ല്ലോ. ഇ​തു പി​ന്നീ​ടു വ​ന്ന​ത​ല്ലേ. അ​തി​നാ​ൽ ത​ന്നെ ഇ​തു വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യാ​ൽ രോ​ഗം തി​രി​ച്ചു പോ​കാം; സാ​വ​ധാ​ന​മെ​ങ്കി​ലും. ചി​ല​രി​ൽ വ​ലി​യ ഒ​രു മാ​ന​സി​ക ആ​ഘാ​ത​ത്തി​നു ശേ​ഷം ഈ ​രോ​ഗം വ​ന്നു ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ക്കാ​രി​ൽ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ്ണ​മാ​യും രോ​ഗ ശ​മ​നം സാ​ധ്യ​മാ​യി​ട്ടു​മു​ണ്ട്.

ഹോ​മി​യോ​പ്പ​തി​യു​ടെ കാ​ഴ്ച്ച​പ്പാ​ട​നു​സ​രി​ച്ച് ഒ​ാരോ​രു​ത്തരി​ലും രോ​ഗം തു​ട​ങ്ങു​ന്ന​തിനോ വർധിക്കുന്നതിനോ ആയ കാ​ര​ണം വ്യ​ത്യ​സ്തമാ​യി​രി​ക്കും. അ​തും രോ​ഗി​യു​ടെ മ​റ്റു​ള്ള ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളും പ​രി​ഗ​ണി​ച്ചു മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ രോ​ഗം മാ​റ്റാ​നാവും. രോ​ഗം വീ​ണ്ടും വ​രു​ന്നതിന്‍റെ ഇ​ട​വേ​ള കൂ​ട്ടാ​നും​ ഹോ​മി​യോ മ​രു​ന്നു​ക​ൾ കൊ​ണ്ടു സാ​ധി​ക്കും.

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]