ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം
Tuesday, December 20, 2022 4:17 PM IST
ഡോ. ശാലിനി വി. ആർ
ത​ണു​പ്പുകാ​ലമായതോ​ടെ എ​ല്ലാ​വ​രു​ടെ​യും ച​ര്‍​മ്മം ഉ​ണ​ങ്ങി വ​ര​ണ്ടു വ​രു​ന്നു. ഇ​ത് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാനുള്ള വഴികൾ:

1. ത​ണു​പ്പുകാ​ല​ത്ത് ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തുകൊ​ണ്ട് ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക എ​ണ്ണ​മ​യം ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ക.
2. ഷവറില്‍ ​കു​ളി​ക്ക​രു​ത്.
3.10 മി​നി​റ്റി​ന​കം കു​ളി​ച്ചി​റ​ങ്ങു​ക.
4.സോ​പ്പി​നു പ​ക​രം ക്ലെൻസിംഗ് ലോഷൻ ഉ​പ​യോ​ഗി​ക്കു​ക.
5.കു​ളി ക​ഴി​ഞ്ഞാ​ല്‍ ന​ന​ഞ്ഞ തോ​ര്‍​ത്ത് കൊ​ണ്ട് ഒ​പ്പു​ക. എ​ന്നി​ട്ട് മോയിസ്ചുറൈസിംഗ് ലോഷൻ (moisturising lotion) പു​ര​ട്ടു​ക. നി​റ​വും മ​ണ​വും ഇ​ല്ലാ​ത്ത മോയിസ്ചുറൈസിംഗ് ലോഷനാ​ണ് ന​ല്ല​ത്. ക​ട്ടി​യു​ള്ള കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ഓ​യി​ല്‍ അ​ട​ങ്ങി​യ ക്രീം ​ആ​ണ് ന​ല്ല​ത്.

അ​ല്ലെ​ങ്കി​ല്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എ​ന്നി​വ അ​ട​ങ്ങി​യ ക്രീം ​ന​ല്ല​താ​ണ്.

6.വി​യ​ര്‍​പ്പ് ത​ങ്ങി നി​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍

കാ​റ്റു കൊ​ള്ളി​ക്കു​ക. മ​ട​ക്കു​ക​ളി​ല്‍ അ​ധി​കം മ​ണ​മി​ല്ലാ​ത്ത പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

7. ക​മ്പി​ളി വ​സ്ത്ര​ങ്ങ​ള്‍, പു​ത​പ്പ് എ​ന്നി​വ
പ​ല​ര്‍​ക്കും അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാം. അ​വ​യ്ക്ക് കോ​ട്ട​ണ്‍ തു​ണി കൊ​ണ്ട് ഒ​രു ആ​വ​ര​ണം ത​യ്ച ശേ​ഷം ഉ​പ​യോ​ഗി​ക്കാം.


8. ഗ്ലൗ​സ്, സോ​ക്‌​സ് എ​ന്നി​വ ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

9. മു​ടി - താ​ര​ന്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ താ​ര​ൻ കളയാനുള്ള ഷാം​പൂ ഒ​ന്ന​ിട വിട്ട ദിവസങ്ങളിൽ ത​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. മു​ടി​യു​ടെ അ​റ്റം പി​ള​ര്‍​ന്നു വ​രാം, അ​തി​നാ​ല്‍ കൃ​ത്യ​മാ​യി ട്രിം ചെ​യ്യു​ക. മു​ടി​യി​ല്‍ എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, പൊ​ടി​യും മ​ണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃ​ത്തി​യാ​യി ക​ഴു​കി സൂ​ക്ഷി​ക്കു​ക.

10. ന​ഖം പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വൃ​ത്തി​യാ​യി വെ​ട്ടി സൂ​ക്ഷി​ക്കു​ക. ക്രീം ​പു​ര​ട്ടു​ക.

11. ആ​ഹാ​ര​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ക - വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അ​ട​ങ്ങി​യ മീ​ന്‍, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍ എ​ന്നി​വ ക​ഴി​ക്കു​ക.
(തുടരും)

വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം