മറ്റൊരു ഗുണം രോഗപ്രതിരോധത്തിനു ശരീരത്തിനു പിന്തുണ ലഭിക്കും എന്നതാണ്. ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയതാണ് ഇഞ്ചി. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും.
ഇഞ്ചി നീര് വെറുംവയറ്റില്‍ കഴിക്കുന്നത് അണുബാധകളില്‍നിന്ന് ശരീരത്തെ രക്ഷിക്കാനും ഉപകരിക്കും. ശരീരഭാരം നിയന്ത്രിക്കാം എന്നതാണ് വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ഫലപ്രദമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റാബോളിസം വര്‍ധിപ്പിക്കാനും ഇഞ്ചിക്കു കഴിയും. വിശപ്പ് നിയന്ത്രണത്തിലൂടെ അമിതമായ ഭക്ഷണം കഴിക്കലിനും തടയിടും.
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ഉത്തമമാണെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിനുള്ള ആന്റിഓക്സിഡന്റുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിം രാവിലെ വെറുംവയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നതിലൂടെ സാധിക്കാറുണ്ട്.
ശരീരത്തിലെ നീര്, മെച്ചപ്പെട്ട രക്തചംക്രമണം, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം, ഗര്‍ഭിണികളില്‍ രാവിലെ ഉള്ള ശര്ദ്ധി, ഓക്കാനും തുടങ്ങിയവയ്ക്കും വെറുവയറ്റില്‍ ഇഞ്ചി ജ്യൂസ് കഴിക്കുന്നതിലൂടെ ശമനം ലഭിക്കും.