ചീര, കാരറ്റ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ആന്റി ഓക്സിഡന്റുകളും ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
2.
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക: അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുക കാഴ്ച സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് സുപ്രധാന പരിഹാരമാണ്. അതിനായി സണ്‍ഗ്ലാസ് ധരിക്കാവുന്നതാണ്.
99-100 ശതമാനം യുവിഎ, യുവിബി കിരണങ്ങള്‍ തടയുന്ന സണ്‍ഗ്ലാസ് ധരിക്കുന്നതാണ് ഉത്തമം. സൂര്യപ്രകാശം മൂലം ഉണ്ടാകുന്ന തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ അവസ്ഥകള്‍ തടയാന്‍ ഇത് സഹായിക്കും.
3.
ആരോഗ്യ പരിപാലനം: പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നത് കണ്ണുകള്‍ക്കും ഗുണകരമാണ്. കാരണം, ഇത്തരം രോഗങ്ങള്‍ക്കായുള്ള മരുന്നുകളിലൂടെയും മറ്റും കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്.
കൃത്യമായി കണ്ണ് പരിശോധിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതും കാര്യങ്ങളെ നേരത്തേ മനസിലാക്കാന്‍ സഹായിക്കും. ഗ്ലോക്കോമ, തിമിരം, മാക്യുലര്‍ ഡീജനറേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരത്തേ മനസിലാക്കാന്‍ കൃത്യമായ ഇടവേളകളിലെ പരിശോധനവഴി സാധിക്കും.
4.
മതിയായ ഉറക്കവും കണ്ണ് വ്യായാമവും: ഓരോ രാത്രിയിലും ഏഴ്-എട്ട് മണിക്കൂര്‍ ഉറക്കം കണ്ണിന്റെ ആരോഗ്യത്തിനും ക്വാളിറ്റിക്കും ഫലം ചെയ്യും.
വിദൂരത്തിലുള്ള വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കണ്ണിന്റെ സമ്മര്‍ദം കുറയ്ക്കുന്നതിനും കണ്ണിന്റെ പേശികളുടെ വഴക്കത്തിനും പതിവായി കണ്ണ് ചിമ്മിയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ഗുണകരമാണ്.