എന്നാൽ അതുല്യമായ കഴിവുകളുടെ സഹായത്തോടെ പഠിക്കാനും സ്വയം ഉയർത്താനുമുള്ള ഒരു പ്രധാന സമയമാണിത്. പുതിയ കഴിവുകൾ നേടാനും നിങ്ങളുടെ പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയമാണിത്.
മാനസിക-ശാരീരിക ആരോഗ്യം അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.
പണ്ടുകാലങ്ങളിൽ സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാരുമായോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ സമയം ചിലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകം തന്നെ അവർ സൃഷ്ടിച്ചെടുക്കുമായിരുന്നു.
എന്നാൽ ഇന്ന് നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പണ്ടത്തെ കുട്ടികാലം എന്നത് ഒരു സ്വപ്നം മാത്രമായി തീർന്നിരിക്കുകയാണ്. നമ്മുടെ കുട്ടികളുടെ വേനലവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ അവർക്കു നൽകുന്ന തരത്തിലുള്ളതാവട്ടെ.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048.
[email protected]