കോഷര്‍ ഉപ്പ്, കുറഞ്ഞ സോഡിയം ഉപ്പ് വലുപ്പം വളരെ കൂടുതലുള്ള ഉപ്പാണ് കോഷാന്. വലുതും പരുക്കനുമാണെന്നതാണ് ഇതിന്റെ പ്രത്യേകരത. കുറഞ്ഞ ശുദ്ധീകരണതോത് മാത്രമാണിതിനുള്ളത്. രുചിക്ക് കോഷാറില് അത്ര മുന്‍തൂക്കമില്ല.
എങ്കിലും, ഇതില്‍ അയോഡിന്‍ കുറവാണ്. അതുപോലെ സാധാരണ ടേബിള്‍ സാള്‍ട്ടിനേക്കാള്‍ സോഡിയത്തിന്റെ അളവ് കുറവുമാണ്.
മറ്റൊരു വിഭാഗം ഉപ്പാണ് കുറഞ്ഞ സോഡിയം ഉപ്പ്. ഇതില്‍ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഉപ്പ് സെന്‍സിറ്റീവ് ഉള്ളവര്‍ക്കും ഇത് ഉപകാരപ്രദമാണ്.
പിങ്ക് ഉപ്പ്, വെള്ള ഉപ്പ് പിങ്ക് ഉപ്പില്‍ ധാതുക്കളുടെ അളവ് കൂടുതലുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോഗം പേശിവേദന കുറയ്ക്കാന്‍ സഹായിക്കും. പിങ്ക് ഉപ്പ് പതിവായി കഴിക്കുന്നത് രക്തചംക്രമണം സഹായിക്കുകയും കോശങ്ങള്‍ക്കുള്ളിലെ പി.എച്ച് നില സന്തുലിതമാക്കുകയും ചെയ്യും.
ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതാണ് വെള്ള ഉപ്പ്. നമ്മള് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഇതാണ്. ഇതില്‍ അയോഡിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ഉപഭോഗം മിതമായിരിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു.
മുതിര്‍ന്നവര്‍ ഒരു ദിവസം അഞ്ചു ഗ്രാമില്‍ കൂടുതല്‍ വെള്ള ഉപ്പ് കഴിക്കരുതെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.
കടല്‍ ഉപ്പ് ധാന്യത്തിന്റെ വലുപ്പത്തിലുള്ള ഉപ്പാണ് കടല്‍ ഉപ്പ്. ഇതില്‍ ധാതുക്കളുടെ അളവ് കൂടുതലാണ്. എന്നിരുന്നാലും, ഇത് എളുപ്പത്തില്‍ ലയിക്കില്ല.
ഉപ്പ് ഇങ്ങനെ പലതരത്തിലുണ്ടെങ്കിലും പിങ്ക് ഉപ്പ് ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, രക്താതിമര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ പാചകത്തിന് പിങ്ക് ഉപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.