ഗർഭിണികൾ കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
Thursday, June 8, 2017 12:31 AM IST
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നിലനിൽക്കുന്ന ഒന്നാണ്. പക്ഷേ, ഇതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പലർക്കുമറിയില്ല.
പ്രോട്ടീനെ വിഘടിപ്പിക്കാൻ ശേഷിയുള്ള എൻസൈം ആണ് പൈനാപ്പിളിൽ അടങ്ങിയ ബ്രോമിലെയ്ൻ. അതിനാൽ പൈനാപ്പിൾ അബോർഷൻ ഉണ്ടാക്കുന്നു എന്ന് സമൂഹം മിഥ്യാധാരണ പുലർത്തുന്നു. ഈ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഗർഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ പൈനാപ്പിൾ ഒഴിവാക്കണമെന്ന് ഡോക്ടേഴ്സ് ശിപാർശ ചെയ്യുന്നതിന്റെ കാരണം പൈനാപ്പിളിലടങ്ങിയ ബ്രോമിലെയ്ൻ cervex നെ ബലഹീനമാക്കാനും ഗർഭാശയത്തിന് ചലനങ്ങൾ ഉണ്ടാക്കാനും പ്രേരണ നല്കുന്നു. അതിനാൽ ആദ്യത്തെ മൂന്നു മാസങ്ങളിൽ പൈനാപ്പിൾ ഗർഭിണിയുടെ ഭക്ഷണത്തിൽ ഒഴിവാക്കുന്നതാണുത്തമം. അതിനുശേഷം മിതമായ അളവിൽ പൈനാപ്പിൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത്യുത്തമം ആണെന്ന് പറയുന്നു. പൈനാപ്പിളിലടങ്ങിയ അയണും ഫോളിക് ആസിഡും വിളർച്ച മാറ്റാൻ സഹായകം. അതുപോലെ ഗർഭകാലത്തെ അവസാന മാസങ്ങളിൽ പൈനാപ്പിൾ കഴിക്കുന്നത് സ്വഭാവിക പ്രസവത്തിനു സഹായിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ഡോക്ടേഴ്സ് ഗർഭണികൾക്ക് എട്ട്, ഒന്പത് മാസങ്ങളിൽ പൈനാപ്പിൾ ധാരാളമായി കഴിക്കാനുള്ള ഉപദേശം നൽകാറുണ്ട്.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് സാധാരണയായി നൽകുന്ന ഒരു മരുന്നാണ് beta blockers. ഇത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂട്ടുന്നു. അതിനാൽ പൊട്ടാസ്യം അടങ്ങിയ പൈനാപ്പിൾ, ഏത്തപ്പഴം മുതലായവ ഇത്തരം രോഗികൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമെ കഴിക്കാവൂ.
കിഡ്നി ശരിയായി പ്രവർത്തിക്കാത്തവർ പൊട്ടാസ്യം അടങ്ങിയ ആഹാരം വർജ്ജിക്കുന്നതാണ് ഉത്തമം. രക്തത്തിൽ അധികമായുള്ള പൊട്ടാസ്യത്തിനെ അരിച്ചുകളയാനുള്ള കഴിവ് കിഡ്നിക്കില്ലാത്തതിനാൽ പൈനാപ്പിൾ ഇത്തരം രോഗികൾക്ക് കൊടുക്കരുത്.
ബ്രോമിലെയ്ൻ ഒരു meat tenderizer ആണ്. അതിനാൽ ചിലരിൽ ഇത് ചുണ്ടുപൊട്ടൽ, വായിലെ തൊലിപോകൽ, ശ്വാസം മുട്ടൽ എന്നിങ്ങനെയുള്ള ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലരിൽ ഇത് താത്കാലികം ആണ്. കടുത്ത അലർജിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് പൈനാപ്പിൾ നൽകരുത്.
ഷുഗർ ധാരാളമായുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ ഒരു നിശ്ചിത അളവിൽ മാത്രമെ നൽകാവൂ.
ബ്രോമിലെയ്ൻ രക്തം കട്ട പിടിക്കാതിരിക്കാൻ സഹായിക്കം. ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്ന് നല്കാറുണ്ട്. ഇത്തരം രോഗികൾക്ക് പൈനാപ്പിൾ നൽകരുത്.
വിവരങ്ങൾ: അഡ്വ. ജോണി മെതിപ്പാറ. പ്രീന ഷിബു തുരുത്തിപ്പിള്ളിണ്