ആര്‍ത്തവനാളുകളില്‍ കുരുക്കള്‍
Friday, November 20, 2020 2:40 PM IST
? മുപ്പത്തഞ്ചുവയസുള്ള വീട്ടമ്മയാണ് ഞാന്‍. ആര്‍ത്തവനാളുകളില്‍ നെറ്റിയിലും ശരീരത്തിലുമുണ്ടാകുന്ന ചെറിയ കുരുക്കളാണ് എന്റെ പ്രശ്‌നം. ഇതിനൊരു പരിഹാരം നിര്‍ദേശിക്കാമോ?
ലിസി, ചങ്ങനാശേരി

+ ആര്‍ത്തവ സമയത്ത് മാത്രമേ അങ്ങനെ ഉണ്ടാകുന്നുള്ളൂവെങ്കില്‍ ഹോര്‍മോണ്‍ തകരാറുണ്ടോയെന്ന് നോക്കണം. ഹോര്‍മോണ്‍ തകരാറുകൊണ്ട് ഇങ്ങനെ സംഭവിക്കാം. രോമകൂപങ്ങള്‍ അടയുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാകുകയും ചെയ്യുന്ന Hidradenitis Suppura-tiva എന്ന അവസ്ഥയിലും ഇത് സംഭവിക്കാം.