പൊണ്ണത്തടി പ്രശ്‌നമാണോ?
Friday, January 15, 2021 2:23 PM IST
മുപ്പതുകാരിയായ എന്റെ ഭാര്യക്ക് അമിതവണ്ണമുണ്ട്. ലൈംഗികജീവിതത്തില്‍ പൊണ്ണത്തടി പ്രശ്‌നമാണോ?

മുഹമ്മദ് സാദിഖ്, കല്‍പറ്റ

= അമിത വണ്ണം ഹോര്‍മോണ്‍ തകരാറുകൊണ്ട് സംഭവിക്കാം. അത് ലൈംഗികാസ്വാദനത്തെ കുറയ്ക്കും. അമിത വണ്ണം തീര്‍ച്ചയായും ലൈംഗികപ്രശ്‌നത്തിന് കാരണമാണ്.

ലൈംഗികതയുടെ പല ഘടകങ്ങളെയും അമിതവണ്ണം ബാധിക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വേദന, സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവമതിപ്പ്, വൈകാരിക പ്രശ്‌നങ്ങള്‍ ഇവ കൂടുതല്‍ ആകാം.