വേദനസംഹാരികൾ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
? പതിനൊന്ന് വയസുള്ള മകൾക്ക് ആർത്തവം തുടങ്ങിയിട്ട് രണ്ടുമാസമായി. അതികഠിനമായ വയറുവേദന കാരണം ആദ്യദിവസങ്ങളിൽ സ്കൂളിൽ പോകാൻ പോലും കഴിയുന്നില്ല. ഇതുവരെ ഡോക്ടറിനെ കണ്ടിട്ടില്ല. വേദനസംഹാരികൾ കഴിക്കുന്നതിന് കുഴപ്പമുണ്ടോ?

ആർത്തവകാലത്ത് വയറുവേദന മിക്കവാറും എല്ലാകുട്ടികൾക്കും ചെറിയ രീതിയിലെങ്കിലും ഉണ്ടാകാം. പ്രായം കൂടുന്നതോടുകൂടി അതു താനേ കുറയുകയും ചെയ്യും. ആദ്യത്തെ രണ്ടോ, മൂന്നോ ദിവസങ്ങളിൽ ചെറിയ ഡോസിൽ വേദന സംഹാരി ഗുളികകൾ കഴിക്കാം. പഠനത്തിലും സാധാരണ ദിനചര്യകളിലും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണണം. നിങ്ങൾ സാധാരണ കൊടുക്കാറുള്ള ഗുളികകൾ, വേദന കുറയ്ക്കുന്നതിനു മതിയോയെന്ന് ആദ്യം മനസിലാക്കണം.