വെളുത്ത സ്രവം
ഞാൻ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 50 കിലോഗ്രാം ശരീരഭാരവുമുണ്ട്. എെൻറ രണ്ട് സ്തനങ്ങളുടെ ഞെട്ടുകളിലും ഞെക്കുന്പോൾ വെളുത്ത സ്രവം വരുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. കൂടാതെ രണ്ടു സ്തനങ്ങളിലും ചെറിയ വേദനയുമുണ്ട്?
ആതിര, മുല്ലയ്ക്കൽ

മുലഞെട്ടുകളിൽ നിന്ന് സ്രവം വരുന്നത് സാധാരണയല്ല. ഗർഭിണികളിൽ 45 മാസം ആകുന്പോഴേക്കും ചെറിയ തോതിൽ സ്രവം ഉണ്ടാകുന്നത് സാധാരണയാണ്. ഇത് രോഗമല്ല. എന്നാൽ താങ്കൾ ഒരു അവിവാഹിതയായ സ്ഥിതിക്ക് ഇങ്ങനെ ഉണ്ടാകുന്നത് ഒരു ഡോക്ടറെ കണ്ട് വിദഗ്ധമായ പരിശോധന ചെയ്തു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.


കൂടെക്കൂടെ പനി ഉണ്ടാവുന്നുണ്ടോ, മാസമുറ കൃത്യസമയത്തു വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. രക്തപരിശോധന, രക്തത്തിലെ പ്രോലാക്ടിൻ എന്ന ഹോർമോണിെൻറ അളവ് എന്നിവ പരിശോധിക്കണം. രക്തത്തിലെ പ്രോലാക്ടിെൻറ അളവ് കൂടുതലാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് വിശദമായ ചികിത്സ തേടുകയും മരുന്നുകൾ കഴിക്കുകയും വേണം. നിങ്ങളുടെ കൈപ്പത്തി ഉപയോഗിച്ച് സ്വയം സ്തനപരിശോധന നടത്തി മുഴകളോ മറ്റോ ഉണ്ടോ എന്ന് മനസിലാക്കാവുന്നതാണ്.